മുംബൈ: മെയ് 24 ന് രാത്രിയാണ് തേജസ്വിനി മനോജ് റസാഖിൻ്റെ മൃതദേഹം കോൾഷെറ്റ് ഏരിയയിലെ തരിച്ച പാടയിലെ ചാളിലെ മുറിയിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചും കുത്തിയും കൊലപ്പെടുത്തിയ നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. സംഭവത്തിൽ അജ്ഞാതർക്കെതിരെ കേസെടുത്തതായി പോലീസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
അജ്ഞാതർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം) തുടങ്ങിയ വകുപ്പിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . പോസ്റ്റ്‌മോർട്ടത്തിൽ പെൺകുട്ടിയുടെ കഴുത്തിൽ ഞെരിച്ച പാടുകളും കുത്തേറ്റ പാടുകളും ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതിയെ കഴുത്ത് ഞെരിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നിലുള്ള കാരണമോ പ്രതികളെക്കുറിച്ചുള്ള വിവരമോ ലഭ്യമായിട്ടില്ല. കപൗർബാവഡി പോലീസിൻ്റെ നേതൃത്വത്തിൽ കേസ് അന്വേഷണം പുരോഗമിക്കുകയാണ്.