ബോട്ടിൽ അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 18 ഏഷ്യൻ വംശജർ ഒമാനിൽ പിടിയിൽ. നോർത്ത് ബാത്തിന ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാർഡ് പൊലീസാണ് ഇവരെ പിടികൂടിയത്. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പോലീസ് എക്സിൽ അറിയിച്ചു.
അതേസമയം, വിദേശികളുടെ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിന് ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 12 പേരെ അറസ്റ്റ് ചെയ്തു. ഇബ്രി സ്പെഷ്യൽ ടാസ്ക് പൊലീസ് യൂണിറ്റിന്റെ പിന്തുണയോടെ ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. ധങ്ക് സംസ്ഥാനത്തെ വിവിധ ഫാമുകളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്യുകയും നിയമ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തെന്ന് റോയൽ ഒമാൻ പൊലീസ് എക്സിൽ അറിയിച്ചു.