കുവൈത്ത് സിറ്റി : കുവൈത്തില്‍ കര്‍ശന ട്രാഫിക് പരിശോധനാ ക്യാമ്പയിന് തുടര്‍ന്ന് അധികൃതര്‍. മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേതൃത്വത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് മെയ് 18 മുതൽ മെയ് 24 വരെയുള്ള കാലയളവില്‍ രാജ്യവ്യാപകമായി പരിശോധനകള്‍ നടത്തി. ഈ പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങളും കണ്ടെത്തി.
ആകെ 28,175 ട്രാഫിക് നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. കൂടാതെ, 1,345 അപകടങ്ങളും ഈ കാലയളവില്‍ രേഖപ്പെടുത്തി. ഇതിൽ 228 പേര്‍ക്ക് ഗുരുതരമായ പരിക്കുകളുണ്ടായി. പരിക്കേറ്റ ചിലര്‍ മരണപ്പെട്ടു. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ രക്ഷിതാക്കളുടെ വാഹനങ്ങൾ ഓടിച്ചതിന് 26 കുട്ടികളെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്തു.
കൂടാതെ, വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതോടെ 52 വാഹനങ്ങളും 35 മോട്ടോർസൈക്കിളുകളും അധികൃതർ പിടിച്ചെടുത്തു. ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയതിന് 26 പേരെ പിടികൂടിയിട്ടുണ്ട്. കര്‍ശന പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്നും അധികൃതര്‍ അറിയിച്ചു.