അപ്സര ബിഗ് ബോസ് ഷോയുടെ ഭാഗമായ ശേഷം താരത്തിന്റെ വിവാഹ ജീവിതവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ പൊട്ടി പുറപ്പെട്ടിരുന്നു. ഹൗസിൽ വെച്ച് ലൈഫ് സ്റ്റോറി പറയവെ മുൻ ഭർത്താവിനെ കുറിച്ച് അപ്സര പറഞ്ഞ ചില കാര്യങ്ങളാണ് ഇതിനെല്ലാം കാരണമായത്.
അന്ന് അപ്സരയുടെ വീഡിയോ പുറത്ത് വന്നപ്പോൾ അതിനെയെല്ലാം ഇല്ലാതാക്കുന്ന തരത്തിലുള്ള വീഡിയോയാണ് മുൻ ഭർത്താവ് പങ്കിട്ടത്. താനുമായി കുടുംബ ജീവിതം നയിക്കുമ്പോൾ തന്നെ അപ്സര ആൽബിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് മുൻ ഭർത്താവ് കണ്ണൻ പറഞ്ഞത്. ഇതേ കുറിച്ച് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ അപ്സരയുടെ സത്യാവസ്ഥ വെളിപ്പെടുത്തി ഇപ്പോഴത്തെ ഭർത്താവ് ആൽബി സംസാരിച്ചിരുന്നു. ആ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
അപ്സര എന്റെ സീരിയലിൽ അഭിനയിക്കുന്ന സമയത്ത് ഇയാൾ ബൽറ്റ് എടുത്ത് അടിച്ചിട്ട് തുട പൊട്ടിയിട്ട് ഫോട്ടോ എടുത്ത് എനിക്ക് അയച്ചു തന്നിട്ട് ചേട്ടാ നാളെ മുതൽ ഞാൻ ഷൂട്ടിന് ഉണ്ടാവില്ല എന്നുപറഞ്ഞ സമയത്താണ് അപ്സരയുടെ അടുത്ത് ഞാൻ സംസാരിക്കുന്നത്. അവരുടെ പേഴ്സണൽ കാര്യങ്ങൾ എനിക്കറിയില്ലായിരുന്നു. എന്റെ സീരിയലിൽ അഭിനയിക്കുന്ന ആർട്ടിസ്റ്റ് മാത്രമായിരുന്നു അവർ. അയാൾ അപ്സര അവിടെ കിടന്നുറങ്ങുന്ന സമയത്ത് മറ്റു പെൺകുട്ടികളെ കോൾ ചെയ്യുന്ന ഓഡിയോ യുട്യൂബിൽ ഉണ്ട്. ഇത് കേട്ട ആൾക്കാർക്ക് സത്യാവസ്ഥ അറിയാം. അയാൾ ആരെന്നോ എന്തെന്നോ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
അയാളുമായിട്ടുള്ള ബന്ധം അപ്സര വേർപെടുത്തിയിട്ട് ആറു വർഷം കഴിഞ്ഞിരിക്കുന്നു. ഒരു പെൺകുട്ടി ജീവിതത്തിൽ സക്സസ് ആയി മുന്നോട്ട് പോകുമ്പോൾ അയാൾ വന്ന് ഇപ്പോഴും അപ്സരയെ ചീത്ത വിളിച്ചു നടക്കുകയാണ്. അയാൾക്ക് വേറെ വിവാഹം കഴിച്ചു ജീവിച്ചു കൂടെ, ആറു വർഷമായില്ലേ. ഞാൻ അപ്സരയെ വിവാഹം കഴിക്കുന്നത് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ്. ഞാൻ ക്രിസ്ത്യനും അപ്സര ഹിന്ദുവും ആണ്. മാര്യേജ് നിയമ വിധേയമാകണമെങ്കിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യണം.
രജിസ്റ്റർ ഓഫീസിൽ വച്ചാണ് ആദ്യം വിവാഹം കഴിക്കുന്നത്. സാക്ഷികൾ ഞങ്ങളുടെ രണ്ടുപേരുടെയും വീട്ടുകാർ ആയിരുന്നു. ഒന്നാം സാക്ഷി അപ്സരയുടെ അമ്മയാണ്. അന്നത് സോഷ്യൽ മീഡിയയിൽ ഒക്കെ വാർത്തയായിരുന്നു. അപ്സരയുടെ മുൻ ഹസ്ബൻഡ് എന്ന് പറയുന്ന ആൾ അന്ന് യാതൊരു തരത്തിലും പ്രതികരിച്ചിരുന്നില്ല. ഞങ്ങൾ ഒളിച്ചോടി വിവാഹം കഴിച്ച ആൾക്കാരല്ല. വീട്ടുകാർക്ക് താല്പര്യം ഇല്ലാത്ത ഒരാളെയാണ് അപ്സര ആദ്യം വിവാഹം കഴിച്ചത്. പിന്നീട് 3 വർഷം കഴിഞ്ഞാണ് ഞാൻ അപ്സരയെ വിവാഹം കഴിച്ചത്. സെക്കന്റ് ഹസ്ബൻഡ് അല്ലെ, രണ്ടാമത് വാങ്ങിയ വണ്ടിയല്ലേ, എന്ന തരത്തിൽ ഉള്ള കമന്റ്‌സ് ആണ് വന്നത്.
2024 ൽ ആണ് നമ്മൾ ജീവിക്കുന്നത്. ഒരു സ്ത്രീയോ പുരുഷനോ ആകട്ടെ, അവർ വിവാഹം കഴിക്കുകയും പിന്നെ അത് മുന്നോട്ട് കൊണ്ട് പോകാൻ കഴിയാതെ വരുമ്പോൾ ചിലപ്പോൾ വേർപെടുത്തുകയും ചെയ്യും. അപ്സര ആദ്യ വിവാഹ ബന്ധം വേർപെടുത്തുമ്പോൾ 21 വയസ്സ് ആയിരുന്നു. അപ്സര സീരിയലിൽ അഭിനയിക്കുന്ന സമയത്ത് ഞങ്ങൾ സുഹൃത്തുക്കൾ ആയിരുന്നു. കേരളത്തിലെ സ്ത്രീകൾ എങ്കിലും മനസിലാക്കണം ഒരു സ്ത്രീ വിവാഹ ബന്ധം വേർപെടുത്തുന്നത് അത്രത്തോളം ആ ജീവിതത്തിൽ പ്രശ്നങ്ങൾ അനുഭവിക്കുന്നത് കൊണ്ടാണ്. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടെങ്കിൽ ഒരു സ്ത്രീയും ബന്ധം ഉപേക്ഷിക്കാൻ തയ്യാറാവില്ല.
നവംബർ 29 ആം തീയതിയാണ് ഞങ്ങൾ വിവാഹം കഴിക്കുന്നത്. വിവാഹം രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഇവരുടെ വിവാഹത്തിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ എന്ന് രജിസ്റ്റർ ഓഫീസിൽ ഫോട്ടോ വെച്ചിട്ട് അറിയിപ്പ് ഉണ്ടാകും. ആരും ഒരു എതിർപ്പും പ്രകടിപ്പിച്ചു വന്നില്ല. 40 തോ 50 തോ ദിവസം കഴിഞ്ഞാണ് ഞങ്ങൾ പോയി വിവാഹം രജിസ്റ്റർ ചെയ്യുന്നത്. ചോറ്റാനിക്കര അമ്പലത്തിൽ വെച്ച് താലികെട്ടുന്നതിന് ഒരാഴ്ച മുമ്പാണ് ഞങ്ങളുടെ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വാങ്ങിയത്. അന്ന് എല്ലാ ഓൺലൈൻ മധ്യമങ്ങളും വന്നിരുന്നു. അന്നും ഇയാൾ ഒരു തരത്തിലും പ്രതികരിച്ചില്ല. പിന്നെ ആമ്പല്ലൂർ വെച്ച് ഒരു ഹോട്ടലിൽ റിസപ്ഷൻ നടത്തി. ആയിരത്തിലധികം ആൾക്കാർ പങ്കെടുത്ത ഒരു റിസപ്ഷൻ ആയിരുന്നു. അന്നും ഇവിടുത്തെ എല്ലാ മീഡിയകളും വന്നു. അന്നും ഇയാൾ ഒരു തരത്തിലും പ്രതികരിച്ചില്ല.
തിരുവനന്തപുരത്ത് പി എം ജി ജംഗ്ഷനിൽ വച്ച് ഞങ്ങളുടെ കല്യാണ റിസപ്ഷൻ നടത്തി. അന്നും സീരിയലും സിനിമയിലും ഉള്ള സുഹൃത്തുക്കൾ ഒക്കെ റിസപ്‌ഷന് വന്നിരുന്നു. അന്നും ഇതൊക്കെ മീഡിയ കവർ ചെയ്തിരുന്നു. അയാൾ അന്നും പ്രതികരിച്ചില്ല. ഞങ്ങൾ ഒരു യൂട്യൂബ് ചാനൽ തുടങ്ങി ഫസ്റ്റ് വെഡിങ് ആനിവേഴ്സറി കഴിഞ്ഞു, സെക്കൻഡ് വെഡിങ് ആനിവേഴ്സറി കഴിഞ്ഞു. അവർ ബിഗ്‌ബോസിൽ വന്നപ്പോഴാണോ അയാൾക്ക് പ്രതികരിക്കേണ്ടത്? ഇവിടെ ഒരു സ്ത്രീ കല്യാണം കഴിക്കുന്നതും ബന്ധം വേർപെടുത്തുന്നതും തെറ്റാണോ? നി സെക്കന്റ് ഹസ്ബൻഡ് അല്ലെ, അവരെ നി അടിച്ചോണ്ട് വന്നതല്ലേ. എന്തിനാണ് ഇങ്ങനെ ആൾക്കാർ പറയുന്നത്. ഒരാൾ അടിയും ചവിട്ടും കൊണ്ട് കിടക്കണോ? സഹിക്കാൻ കഴിയാതെ വരുമ്പോൾ ഒരു ടോക്സിക് റിലേഷൻ ഷിപ്പിൽ നിന്ന് പുറത്ത് വരുന്നത് എങ്ങിനെയാണ് തെറ്റാവുന്നത്? അപ്സരയുടെ ഗെയിം നിങ്ങൾക്ക് ഇഷ്ടപെടുന്നില്ലെങ്കിൽ വിമർശിക്കാം. അല്ലാതെ അവരുടെ വ്യക്തിപരമായ ജീവിതത്തെ അതിക്ഷേപിക്കാൻ നിൽക്കരുത്. ആൽബി പറഞ്ഞു നിർത്തി.