UAE

അറബ് മാധ്യമ ഉച്ചകോടി 2024ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഉജ്വല തുടക്കം

അറബ് മാധ്യമ ഉച്ചകോടി 2024ന് ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ ഉജ്വല തുടക്കം. അറബ് മീഡിയ ഫോറത്തിൻ്റെ 22-ാമത് എഡിഷനും ആരംഭിച്ചു. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ദ്വിദിന പരിപാടിയിൽ നാലായിരത്തിലേറെ ചിന്തകർ, മാധ്യമ പ്രവർത്തകർ, എഡിറ്റർമാർ, ഇൻഫ്ലുവൻസർമാർ, പണ്ഡിതർ, എഴുത്തുകാർ എന്നിവർ പങ്കെടുക്കുന്നു. മേഖലയുടെ വികസിച്ചുകൊണ്ടിരിക്കുന്ന മീഡിയ ലാൻഡ്‌സ്‌കേപ്പിൻ്റെ ഭാവിയെക്കുറിച്ച് ഉച്ചകോടിയിൽ സജീവമായി ചർച്ച ചെയ്യുന്നു.

ഇപ്രാവശ്യം 110 സെഷനുകളാണുള്ളത്. മാധ്യമങ്ങളുടെ പരിവർത്തനത്തിന് കാരണമാകുന്ന പ്രധാന രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാങ്കേതിക, സാംസ്കാരിക സംഭവവികാസങ്ങൾ വിശകലനം ചെയ്യുന്നതിനാണ് സമ്മേളനം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.