മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് പൂർണ്ണിമ ഇന്ദ്രജിത്ത്. വിവാഹത്തിന് ശേഷം സിനിമകളിൽ നിന്നും പൂർണിമ ഇടവേള എടുത്തിരുന്നു. ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമാണ് താരം. കൂടാതെ പ്രാണ എന്ന ക്ലോത്തിംഗ് ബ്രാൻഡിന്റെ ഉടമസ്ഥയും ടിവി അവതാരകയുമൊക്കെയായി തിരക്കിലാണ് പൂർണിമ. ഒരു അഭിമുഖത്തിൽ എങ്ങിനെയാണ് ഡ്രസ്സ് ഡിസൈനിങ്ങിലേക്ക് പൂർണിമ എത്തിയതെന്ന ചോദ്യത്തിന് പൂർണിമ താൻ കടന്നു വന്ന വഴികളെ കുറിച്ച് പറയുകയാണ്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയമായി മാറിയിരിക്കുന്നു
“എനിക്ക് വേണ്ടിയുള്ള ഷോസിന് വേണ്ടി ഡ്രസ്സ് ഡിസൈൻ ചെയ്യാൻ തുടങ്ങി. അത് ഹിറ്റാവാൻ തുടങ്ങി. അത് കണ്ടിട്ട് സിനിമയിലും മറ്റും ഉള്ള സുഹൃത്തുക്കൾ എന്നെ കൊണ്ട് ഡിസൈൻ ചെയ്യിപ്പിക്കാൻ തുടങ്ങി.
അങ്ങിനെയാണ് ഇതൊരു ബിസിനസ് ആക്കിയാലോ എന്ന് ആലോചിച്ചത്. ഞാൻ ഇന്ദ്രനോട് പറയാറുണ്ടാരുന്നു. സിനിമയിൽ അഭിനയിക്കുമ്പോൾ നമ്മൾ വിചാരിക്കും നമുക്ക് അവാർഡ് ഒക്കെ കിട്ടുമെന്ന്. ഇപ്പോൾ എനിക്ക് അവാർഡ് കിട്ടി. മികച്ച സംരഭകയ്ക്ക് ഉള്ള അവാർഡ് 2020ൽ കിട്ടി.
നമ്മുടെ യാത്ര തുടങ്ങുമ്പോൾ നമുക്ക് അറിയില്ല നമ്മുടെ ഭാവി എന്താകുമെന്ന്. ഭാവി എപ്പോഴും അനിശ്ചിതത്വം നിറഞ്ഞതാണ്. പക്ഷെ അത് ഭയങ്കര ഭംഗി ഉള്ള ഒന്നാണ്. ഇതുവരെയുള്ള യാത്ര ഞാൻ നന്നായി എക്സ്പ്ലോർ ചെയ്തു എൻജോയ് ചെയ്തു ജീവിച്ചു. ഇന്ന് 10 വർഷം കഴിയുന്നു. തിരിഞ്ഞു നോക്കുമ്പോൾ തുടങ്ങിയ ഒരു വ്യക്തിയല്ല ഞാൻ. ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചു. വ്യക്തി ജീവിതത്തിലും തൊഴിലിലും ഇതെന്നെ ഒരുപാട് മാറ്റി.
മക്കളുടെ വസ്ത്രധാരണത്തിൽ എല്ലാ അമ്മമാരും ചെയ്യുന്ന കാര്യങ്ങൾ മാത്രമേ ഞാനും ചെയ്യുന്നുള്ളൂ. അവർക്ക് തീരുമാനം എടുക്കാനുള്ള ചോയ്സ് അവർക്കുണ്ട്. അവരവരുടെ കംഫർട്ട് എന്താണെന്ന് അവർക്കറിയാം” കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപെറ്റില്‍ തിളങ്ങിയ നടി ദിവ്യ പ്രഭയുടെ വസ്ത്രവും ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു. പൂര്‍ണിമ ഇന്ദ്രജിത്താണ് ദിവ്യയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത്.
‘പ്രാണ’ എന്ന സ്വന്തം ഡിസൈന്‍ സ്റ്റുഡിയോയിലൂടെ വീണ്ടും ഫാഷന്‍ ലോകത്ത് നിറഞ്ഞുനില്‍ക്കുകയാണ് പൂര്‍ണിമ. 45 വര്‍ഷം പഴക്കമുള്ള ബനാറസി സാരി കൊണ്ട് സ്‌കേര്‍ട്ട് സെറ്റ് ഡിസൈന്‍ ചെയ്യുന്ന വീഡിയോ പൂര്‍ണിമ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. സാരി കൊണ്ട് സ്‌കേര്‍ട്ട്, ഷര്‍ട്ട്, വിന്റേജ് ബ്രാലെറ്റ് എന്നിവയാണ് പൂര്‍ണിമ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇത് പൂര്‍ണിമ തയ്‌ച്ചെടുക്കുന്നതും ദിവ്യപ്രഭ അണിഞ്ഞുനോക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. സാന്ദ്ര രശ്മിയാണ് ദിവ്യപ്രഭയെ സ്റ്റൈല്‍ ചെയ്തത്.