Home Remedies

“മദ്യപിച്ച ശേഷം തലവേദന ഉണ്ടാകാറുണ്ടോ?” ഈന്തപ്പഴം ഇങ്ങിനെ ഒന്ന് കഴിച്ചു നോക്കൂ!

ഈന്തപ്പഴം ചൂടു വെള്ളത്തിൽ കുതിർത്തു കഴിച്ചാൽ ഗുണങ്ങൾ ഏറെ. ഈന്തപ്പഴം ദിവസവും കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് നമുക്കെല്ലാം അറിയാം. ചിലർ രാത്രിയിൽ കഴിക്കും, ചിലർ പകൽ കഴിക്കും. എന്നാൽ ഇത് ചൂടു വെള്ളത്തിൽ കഴിച്ചാലോ. അധികം ആർക്കും അറിയാത്ത ഗുണങ്ങൾ നിരവധിയാണ്.

അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിനുകള്‍ തുടങ്ങിയ ഒരു പിടി ആരോഗ്യദായകമായ ഘടകങ്ങളുടെ ഉറവിടമാണ് ഈന്തപ്പഴം. തടി വര്‍ദ്ധിപ്പിയ്ക്കാതെ ശരീരത്തിനു തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ആഴ്ചയില്‍ 12 ഈന്തപ്പഴമെങ്കിലും കഴിയ്ക്കാം. ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കും. ഇവ ഒരുമിച്ചു കഴിയ്ക്കരുതെന്ന കാര്യവും ഓര്‍മ വേണം. ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറയായ ഇത് ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങള്‍ തടയാനും ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാനുമെല്ലാം ഏറെ ഗുണകരമാണ്. മസിലുകളുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്‌. ഇതിലെ മധുരം സ്വാഭാവിക മധുരമായതു കൊണ്ട് മിതമായ തോതില്‍ പ്രമേഹരോഗികള്‍ക്കും കഴിയ്ക്കാം. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും.

ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും ഈന്തപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ഹൃദ്രോഗസാധ്യതയേയും ഇല്ലാതാക്കുന്നു. ഇതു കൊളസ്‌ട്രോളും ബിപിയുമെല്ലാം നിയന്ത്രിയ്ക്കുന്നതും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതുമെല്ലാമാണ് ഗുണകരമാകുന്നു. തടി കൂട്ടാതെ തൂക്കം വര്‍ദ്ധിപ്പിയ്ക്കാനുള്ള എളുപ്പ വഴി കൂടിയാണ് ഈന്തപ്പഴം. ഇത് ദിവസവും 3-4 എണ്ണം ശീലമാക്കുക. ശരീരത്തിന് പുഷ്ടി വരാനും ഇത് സഹായിക്കും. കുട്ടികള്‍ക്കും ഇത് ഏറെ നല്ലതാണ്. രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് ആരോഗ്യകരമായ തൂക്കം കൃത്യമാക്കാന്‍ സഹായിക്കുന്നു.

വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഈന്തപ്പഴം നല്ലൊരു മരുന്നാണ്. ശരീരത്തില്‍ അയേണ്‍ കുറഞ്ഞാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാവുന്നത്. ദിവസവും ഈന്തപ്പഴം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. മദ്യപാനം മൂലമുള്ള ഹാങോവര്‍ മാറാന്‍ ഈന്തപ്പഴം നല്ലൊരു വഴിയാണ്. ഇത് 10-15 മിനിറ്റു വെള്ളത്തിലിട്ടു വച്ച്‌ ഈ വെള്ളം കുടിയ്ക്കാം. മദ്യപാനം മൂലമുള്ള ഛര്‍ദി, തലവേദന എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. മദ്യപിച്ച ശേഷമുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി ഇതൊന്ന് കഴിച്ചു നോക്കൂ.

കഴിക്കേണ്ട വിധം
ഈന്തപ്പഴം ശരിയായ രീതിയിൽ കഴിച്ചാലേ അതിന്റെ ഗുണങ്ങൾ ശരീരത്തിന് ലഭിക്കുകയുള്ളൂ. ചൂടു വെള്ളത്തിൽ കുതിർത്ത് ആണ് ഇത് കഴിക്കേണ്ടത്. ചൂടുവെള്ളത്തിൽ കുതിർക്കുമ്പോൾ അഴുക്കും പിന്നെ കൃത്രിമ മധുരം ചേർത്തിട്ടുണ്ടെങ്കിൽ അതും ഒഴിവായി കിട്ടും. ചൂട് കൂടുതൽ ഉള്ള മനുഷ്യർക്ക് അതിനെ കുറയ്ക്കാൻ ഈന്തപ്പഴം കഴിക്കുന്നത് സഹായിക്കും. പിത്ത ദോഷങ്ങൾ മാറാനും കുതിർത്ത ഈന്തപ്പഴം കഴിക്കുന്നത് സഹായിക്കും.

Latest News