തൃശൂർ: തൃശൂരിലെ ശക്തൻ സ്റ്റാൻഡിന് സമീപമുള്ള മൊബൈൽ കടയിൽ കത്തി വീശി ഗുണ്ടായിസം. ഫോണിൽ സ്ക്രീൻ ഗാർഡ് ഒട്ടിക്കാൻ വൈകിയതാണ് പ്രകോപനത്തിന് കാരണം. ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാത്രി ഏഴേമുക്കാലോടെയാണ് സംഭവം. ഫോണിന്റെ സ്ക്രീൻ ഗാർഡ് ഒട്ടിക്കാൻ എത്തിയതായിരുന്നു യുവാക്കൾ. ഇതിന് മുമ്പ് വന്നവരുടെ സ്ക്രീൻ ഗാർഡ് ഒട്ടിക്കണമെന്നും അതുവരെ കാത്ത് നിൽക്കണമെന്നും കടയുടമ പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു വടിവാൾ വീശി യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
സംഭവത്തെതുടര്‍ന്ന് കടയുടമ തൃശ്ശൂർ ഈസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. എന്നാല്‍, പൊലീസ് എത്തും മുമ്പ് പ്രതികൾ കടന്ന് കളഞ്ഞു.