ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾക്കും പ്രകൃതി പ്രതിവിധി നൽകിയിട്ടുണ്ട്. സുഗന്ധവ്യഞ്ജനമായും ആയുർവേദ മരുന്നായും വ്യാപകമായി ഉപയോഗിക്കുന്ന ഇഞ്ചി, നമുക്കുള്ള സമ്മാനങ്ങളിലൊന്നാണ്. ഇതിന് ഒന്നിലധികം ഗുണങ്ങളുണ്ടെങ്കിലും, ഇഞ്ചി എങ്ങനെ മുടി വളർച്ചയെ സഹായിക്കുന്നുവെന്ന് നോക്കാം.
നിരവധി ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇഞ്ചി ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ശരീരത്തിൻറെ ആരോഗ്യത്തിന് മാത്രമല്ല, തലമുടിയുടെ ആരോഗ്യത്തിനും ഇഞ്ചി സഹായിക്കും. തലമുടിയുടെ ആരോഗ്യം പല ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തിൽ തന്നെയാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാൽ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണം. അതുപോലെ തന്നെ ചില ഹെയർ പാക്കുകളുടെ ഉപയോഗവും തലമുടി വളരാൻ സഹായിക്കും. അത്തരത്തിൽ തലമുടിയുടെ ആരോഗ്യത്തിനായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇഞ്ചി.
നിരവധി ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇഞ്ചി ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ശരീരത്തിൻറെ ആരോഗ്യത്തിന് മാത്രമല്ല, തലമുടിയുടെ ആരോഗ്യത്തിനും ഇഞ്ചി സഹായിക്കും. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന സംയുക്തം തലയോട്ടിലെ രക്തചക്രമണത്തിന് ഉത്തേജനം നൽകുകയും തലമുടി കൊഴിച്ചിൽ തടയുകയും ചെയ്യും. വിറ്റാമിനുകളും മറ്റും അടങ്ങിയ ഇഞ്ചി തലമുടിയിലെ കേടുകൾ പരിഹരിക്കാനും സഹായിക്കും. ഒപ്പം നല്ല നീളമുള്ള തലമുടി വളരാനും ഇഞ്ചി ഗുണം ചെയ്യും.
ഉപയോഗിക്കേണ്ട വിധം
ഒരു വലിയ കഷ്ണം ഇഞ്ചി ചതച്ച് കുറച്ച് വെളിച്ചെണ്ണ കാച്ചിയെടുക്കുക. തണുത്തതിന് ശേഷം ഒരൽപ്പം എടുത്ത് തലയൊട്ടിയിൽ മസ്സാജ് ചെയ്യുക. അതിന് ശേഷം മറ്റൊരു വലിയ കഷ്ണം ഇഞ്ചിയും ഒന്ന് രണ്ട് സവാള നുറുക്കി കൂടെ ഒരു സ്പൂൺ തേയില പോടിയും കൂടി ചേർത്ത് വെള്ളം തിളപ്പിക്കുക. അത് തണുത്തത്തിനു ശേഷം അരിച്ചു ഒഴിച്ച് മുടി കഴുകിയെടുക്കുക.
താരനെ തടയാനും ഇഞ്ചി കൊണ്ടുള്ള ഹെയർ പാക്കുകൾ സഹായിക്കും. ഇതിനായി ഷാംപൂവിനൊപ്പം ഇഞ്ചി നീര് കൂടി ചേർത്ത് തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. അതുപോലെ ഒരു സവാള മിക്സിയിൽ അരച്ച് നീര് പിഴിഞ്ഞെടുക്കുക.ഇതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ഇഞ്ചി നീര് കൂടി ചേർത്ത് മിക്സ് ചെയ്യാം. ഇനി ഈ മിശ്രിതം തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് അരമണിക്കൂറോളം കാത്തിരിക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. കേടായ മുടിയിഴകളെ നന്നാക്കാനും മുടി വളരാനും ഈ പാക്ക് സഹായിക്കും.
ബയോട്ടിൻ, വിറ്റാമിൻ എച്ച് എന്നിവ അടങ്ങിയ ഭക്ഷണമാണ് തലമുടിക്ക് അനിവാര്യമായത്. പാല്, മുട്ട, പനീർ, മത്സ്യങ്ങൾ തുടങ്ങിയവയിലെല്ലാം ബയോട്ടിൻ ധാരാളമായി ഉൾപ്പെട്ടിട്ടുണ്ട്. കോളി ഫ്ലവർ , അവക്കാഡോ തുടങ്ങിയവയും തലമുടിക്ക് ഗുണം ചെയ്യും. വായു കടക്കാത്ത വിധം കെട്ടി വച്ചാൽ തലമുടി വേഗത്തിൽ കൊഴിയാൻ അത് ഇടയാക്കും. തലമുടിയെ സ്വതന്ത്രമായി വിടുക. ആവശ്യമുള്ളപ്പോൾ മാത്രം കെട്ടി വയ്ക്കുക. കെട്ടി വക്കുമ്പോൾ തന്നെ അധികം മുറുക്കാതെ അൽപ്പം അയച്ചിടുക. ദിവസവും മുടി കഴുകുന്നതും നന്നല്ല. പരമാവധി രണ്ട് ദിവസത്തിൽ ഒരിക്കൽ മുടി കഴുകിയാൽ മതിയാകും.