വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാല് മണി പലഹാരമാണ് റവ വട. റവ കൊണ്ട് നിരവധി വിഭവങ്ങൾ തയ്യറാക്കാറുണ്ടെങ്കിലും റവ വാടാ ആദ്യമായിട്ടായിരിക്കും അല്ലെ. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- റവ – ഒരു കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- സവാള – കാൽ കപ്പ് (ചെറുതായി അരിഞ്ഞത്)
- ഇഞ്ചി – 1 ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)
- പച്ചമുളക് – 3 എണ്ണം (ചെറുതായി അരിഞ്ഞത്)
- മല്ലിയില – 1 ടേബിൾ സ്പൂൺ
- കറിവേപ്പില – 1 ടേബിൾ സ്പൂൺ
- തൈര് – മുക്കാൽ കപ്പ്
- വെള്ളം – ആവശ്യത്തിന്
- ബേക്കിംഗ് സോഡാ – ഒരു നുള്ള്
- കുരുമുളകുപൊടി – 1/2 ടീസ്പൂൺ
- എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ബേക്കിംഗ് സോഡയും കുരുമുളകുപൊടിയും ഒഴിച്ച് ബാക്കിയുള്ള എല്ലാ ചേരുവകളും നന്നായി കുഴച്ച് 20 മിനിറ്റ് മാറ്റി വയ്ക്കുക. അതിനുശേഷം ബേക്കിംഗ് സോഡയും കുരുമുളകുപൊടിയും ചേർത്ത് നന്നായി മയത്തിൽ കുഴച്ച് വടയുടെ ഷേപ്പിൽ ആക്കി എടുക്കുക. ശേഷം മീഡിയം ചൂടുള്ള എണ്ണയിൽ ഇട്ട് വറുത്ത് കോരുക. ചട്ണികൊപ്പം കഴിക്കാവുന്നതാണ്.