അപ്പത്തിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാൻ പറ്റിയ കിടിലൻ സ്വാദുള്ള ഒരു വെജിറ്റബിൾ കുറുമ ഈസിയായി തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ബീൻസ് – 2 കപ്പ്
- കാരറ്റ് – 2 കപ്പ്
- ഉരുളക്കിഴങ്ങ് – 2 കപ്പ്
- ഫ്രഷ് പീസ് – 2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- പച്ചമുളക് – 2 എണ്ണം
- സവാള – 1 എണ്ണം
- തക്കാളി – 1 എണ്ണം
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ
- വെജിറ്റബിൾ മസാല – 1 സ്പൂൺ
- ചെറിയ ഉള്ളി – 1 എണ്ണം
തയ്യറാക്കുന്ന വിധം
ആദ്യം പച്ചക്കറികൾ എല്ലാം ഒരു വിസിൽ വരുന്നത് വരെ കുക്കറിൽ വേവിക്കുക. ഒരു കപ്പ് തേങ്ങ , ഒരു കഷ്ണം ഉള്ളി , 4-5 അല്ലി വെളുത്തുള്ളി , പച്ച മുളക്, കറിവേപ്പില, അല്പം ഗരം മസാല , മഞ്ഞൾപൊടി , കുരുമുളക് ഇവ ചെറിയ തീയിൽ അൽപ നേരം വറുത്തെടുത്ത് നന്നായി അരച്ചെടുക്കണം. വേവിച്ച പച്ചക്കറിയിലേക്ക് ഒഴിച്ച് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് തിളയ്ക്കുമ്പോൾ കടുകും കറിവേപ്പിലയും താളിച്ച് ഒഴിച്ചു ഇറക്കാം.