പെെനാപ്പിൾ ജ്യൂസ് എല്ലാവരും കുടിച്ചിട്ടുണ്ടാകുമല്ലോ അല്ലേ. എന്നാൽ, പെെനാപ്പിളും നാരങ്ങ നീരും ഇഞ്ചിയും ചേർത്ത ജ്യൂസ് കുടിച്ചിട്ടുണ്ടോ. വളരെ ഹെൽത്തിയും ടേസ്റ്റിയുമായ ജ്യൂസുകളിലൊന്നാണ് ഇത്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മികച്ചൊരു ജ്യൂസ് ആണിത്.
ആവശ്യമായ ചേരുവകൾ
- പൈനാപ്പിൾ – 2 കപ്പ്
- നാരങ്ങ – 1 എണ്ണം
- ഇഞ്ചി – ഒരു കഷ്ണം( തൊലികളഞ്ഞ് ചെറുതായി അരിഞ്ഞത്)
- ഉപ്പ് – ഒരു നുള്ള്
- വെള്ളം – ആവശ്യത്തിന്
- ഐസ് ക്യൂബ്സ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പെെനാപ്പിൾ, ഇഞ്ചി, ആവശ്യത്തിന് പഞ്ചസാര, വെള്ളം, ഐസ് ക്യൂബ്സ്, ചെറുനാരങ്ങ നീര്, ഉപ്പ് എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അടിച്ച് അരിച്ചെടുത്ത് ഗ്ലാസിൽ ഒഴിച്ചുകുടിക്കുക.