ചക്ക കൊണ്ട് അവിയൽ ഉണ്ടാക്കിയിട്ടുണ്ടോ. വളരെ ഹെൽത്തിയും അത് പോലെതന്നെ തയ്യറാക്കാനും എളുപ്പം. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ചക്കച്ചുള നീളത്തില്‍ കീറിയത് – 20 എണ്ണം
- ചക്കക്കുരു തൊലി കളഞ്ഞ് നീളത്തില്‍ കീറിയത് – അരക്കപ്പ്
- പച്ചമാങ്ങ നീളത്തില്‍ മുറിച്ചത് – ഒന്ന് പകുതി
- തേങ്ങ ചിരവിയത് – ഒരു കപ്പ്
- പച്ചമുളക് – 4 എണ്ണം
- കാന്താരി മുളക് – 3 എണ്ണം
- വെളുത്തുള്ളിയല്ലി – 4 എണ്ണം
- ചെറിയ ഉള്ളി – 2 എണ്ണം
- ജീരകം – ഒരു ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
- മുളകുപൊടി – കാല്‍ ടീസ്പൂണ്‍
- വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
- കറിവേപ്പില – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ ചക്കച്ചുള, ചക്കക്കുരു, പച്ചമാങ്ങ, മഞ്ഞള്‍പൊടി, മുളകുപൊടി, ഉപ്പ്, കുറച്ച് വെള്ളം ചേര്‍ത്ത് വേവിക്കാൻ വയ്ക്കുക.
ശേഷം ഒരു മിക്‌സിയുടെ ജാറില്‍ തേങ്ങ ചിരവിയത്, ചെറിയ ഉള്ളി, വെളുത്തുള്ളി, കുറച്ച് കറിവേപ്പില, പച്ചമുളക്, കാന്താരിമുളക്, ജീരകം എന്നിവ അരച്ചെടുക്കുക (നന്നായി അരയാൻ പാടില്ല). വെന്ത ചക്ക കൂട്ടിലേക്ക് ഈ അരപ്പ് ചേര്‍ത്ത് അടച്ചു വയ്ക്കുക.
അഞ്ച് മിനിറ്റിന് ശേഷം നന്നായി ഇളക്കി ഒരു സ്പൂണ്‍ പച്ചവെളിച്ചെണ്ണയും കുറച്ചു കറിവേപ്പിലയും വിതറി തീ ഓഫ് ചെയ്ത് അഞ്ച് മിനിറ്റ് കൂടി അടച്ചുവയ്ക്കുക. രുചികരമായ ചക്ക അവിയല്‍ തയ്യാറായി.