വെണ്ടയ്ക്ക കൊണ്ട് ധാരാളം കറികൾ നമ്മൾ എല്ലാവരും ഉണ്ടാക്കാറുണ്ട്. ചോറിനൊപ്പം കഴിക്കാൻ പറ്റിയ ഒരു കിടിലൻ കറി. വെണ്ടയ്ക്ക കൊണ്ട് രസികന്‍ തീയൽ തയ്യാറാക്കിയാലോ.
ആവശ്യമായ ചേരുവകൾ
- വെണ്ടയ്ക്ക വഴറ്റിയത് – 2 1/2 കപ്പ് (വെണ്ടയ്ക്ക ചെറുതായി വട്ടത്തിൽ അരിഞ്ഞ ശേഷം വഴറ്റുക)
- തേങ്ങ ചിരകിയത് – 1 കപ്പ്
- മല്ലിപ്പൊടി – 2 ടീസ്പൂണ്‍
- മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
- എണ്ണ – ആവശ്യത്തിന്
- കടുക് – 1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
- പുളി വെള്ളം – 1 കപ്പ്
- കറിവേപ്പില – പാകത്തിന്
- ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം രണ്ട് ടീസ്പൂണ്‍ എണ്ണയൊഴിച്ച് ചെറുതീയില്‍ തേങ്ങ വറുത്തെടുക്കുക. ശേഷം മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, എന്നിവ ലേശം എണ്ണയില്‍ ചൂടാക്കണം. വറുത്തെടുത്ത തേങ്ങയും ചൂടാക്കിയ പൊടി ചേരുവയും ഒന്നിച്ച് ചേർത്ത് അരച്ചെടുക്കുക. അരച്ച് വച്ചിരിക്കുന്ന അരപ്പിൽ പുളി വെള്ളവും ഉപ്പും ചേർത്ത് നല്ല പോലെ മിക്സ് ചെയ്ത ശേഷം അടുപ്പിൽ വയ്ക്കുക. തിളയ്ക്കുമ്പോള്‍ വഴറ്റി വച്ചിരിക്കുന്ന വെണ്ടയ്ക്ക ഇതിലേക്ക് ഇടുക. ശേഷം കടുക് താളിച്ച് ഇതിലേക്ക് ചേർക്കുക.