ബ്രഡ് കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റാണ് ബ്രഡ് ടോസ്റ്റ്. കുട്ടികൾ വളരെയധികം ഇഷ്ടപ്പെടുന്ന വിഭവം കൂടിയാണിത്.
ആവശ്യമായ ചേരുവകൾ
- വൈറ്റ് ബ്രഡ് – 6 പീസ്
- പാൽ – 1/2 ഗ്ലാസ്
- മുട്ട – 1 എണ്ണം
- പഞ്ചസാര – 2 ടീസ്പൂൺ
- വാനില എസ്സെൻസ് – 3 തുള്ളി
- നെയ്യ് അല്ലെങ്കിൽ ബട്ടർ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ മുട്ട നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് പഞ്ചസാര ചേർത്ത് നന്നായി വീണ്ടും ബീറ്റ് ചെയ്യുക. ശേഷം പാൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം വാനില എസ്സെൻസ് ചേർത്ത് മിക്സ് ചെയ്ത് വയ്ക്കുക . പാൻ നല്ല പോലെ ചൂടാക്കുക. ശേഷം ബ്രഡ് മിക്സിൽ മുക്കി പാനിൽ രണ്ട് സൈഡും ടോസ്റ്റ് ചെയ്ത് എടുക്കുക. ശേഷം അൽപം ബട്ടറോ നെയ്യോ ബ്രഡ് ടോസ്റ്റിൽ പുരട്ടി കൊടുക്കുക. ബ്രഡ് ടോസ്റ്റ് റെഡിയായി.