ചക്ക കൊണ്ട് നിരവധി വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. ചക്കപ്പുഴുക്ക്, ചക്ക എരിശേരി, ചക്കത്തോരൻ, ചക്കപ്രഥമൻ, ചക്ക അട ഇങ്ങനെ പോകുന്നു ചക്ക കൊണ്ടുള്ള വിഭവങ്ങൾ. ചക്ക കൊണ്ട് ബജി ഉണ്ടാക്കിയിട്ടുണ്ടോ.
ആവശ്യമായ ചേരുവകൾ
- ചക്കച്ചുള (വിളഞ്ഞത്) – 10 എണ്ണം
- കടലമാവ് – 50 ഗ്രാം
- അരിപ്പൊടി – 2 ടീസ്പൂൺ
- മുളകുപൊടി – മുക്കാൽ ടീസ്പൂൺ
- മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
- കായപ്പൊടി – കാൽ ടീസ്പൂൺ
- കുരുമുളകുപൊടി – കാൽ ടീസ്പൂൺ
- ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം കടലമാവ്, അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ വെള്ളം ചേർത്ത് ഇഡ്ഡലി മാവിന്റെ പാകത്തിൽ തയ്യാറാക്കുക. ഓരോ ചക്കച്ചുള വീതം മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തെടുക്കുക. ചക്ക ബജി തയ്യാറായി.