കാരറ്റ് കൊണ്ട് ദോശ ഉണ്ടാക്കിയിട്ടുണ്ടോ. ബ്രേക്ക്ഫാസ്റ്റിനും വെെകുന്നേരം ചായക്കൊപ്പവും കഴിക്കാവുന്ന ഒരു വിഭവമാണ് ഇത്. ഇനി എങ്ങനെയാണ് ‘കാരറ്റ് ദോശ’ ഉണ്ടാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- കാരറ്റ് അരിഞ്ഞത് – ഒരു കപ്പ്
- ഗോതമ്പ്പൊടി – രണ്ടരകപ്പ്
- ബട്ടര്‍ – രണ്ട് ടേബിള്‍ സ്പൂണ്‍
- ഉപ്പ്, വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ബൗളില്‍ അരിഞ്ഞ കാരറ്റും ബട്ടറും ഗോതമ്പ്പൊടിയും നന്നായി മിക്സ് ചെയ്യുക. ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് ഇഡലിമാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കുക. ഒരു പാന്‍ ചൂടാക്കി അതില്‍ മാവ്കൂട്ട് ഒഴിച്ച് ചുട്ടെടുക്കുക. ചട്ണിക്കൊപ്പം കഴിക്കാവുന്നതാണ്.