പിസ കഴിക്കാന്‍ ഇനി പുറത്തുപോകണമെന്നില്ല. വീട്ടില്‍ തന്നെ എളുപ്പം തയ്യാറാക്കാം. ബ്രെഡ് കൊണ്ട് ചിക്കന്‍ പിസ്സ തയ്യറാക്കുന്നത് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ബ്രെഡ് – 6 എണ്ണം
- മുട്ട – 2 എണ്ണം
- തക്കാളി സോസ് – രണ്ട് ടീ സ്പൂണ്‍
- വേവിച്ച ചിക്കന്‍ (കഷ്ണങ്ങളാക്കിയത്) – ആവശ്യത്തിന്
- ചീസ് കഷ്ണങ്ങളാക്കിയത് – അരകപ്പ്
- ഉള്ളി – 1 എണ്ണം
- കാരറ്റ്( നിറത്തിന് വേണ്ടി മാത്രം) – അൽപം
- കാപ്‌സിക്കം – ആവശ്യത്തിന്
- ബട്ടർ – ഒരു ടീസ്പൂൺ
- കുരുമുളക് പൊടി – 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം മുട്ട, കുരുമുളക് പൊടി, ഉപ്പും വേണമെങ്കില്‍ അല്‍പം പാലും ചേര്‍ത്ത് മിക്‌സ് ചെയ്തു മാറ്റി വയ്ക്കുക. ശേഷം വേവിച്ച ചിക്കന്‍ അല്‍പമൊന്നു ഫ്രൈ ചെയ്‌തെടുക്കാം. ശേഷം ഒരു പാനിലേക്ക് ബട്ടറോ എണ്ണയോ നെയ്യോ പുരട്ടി വശങ്ങള്‍ നീക്കിയ ബ്രെഡ് എടുത്ത് മുട്ട മിശ്രിതത്തില്‍ മുക്കി പാനിലേക്ക് വയ്ക്കുക.
ഒരു സ്പൂൺ ഉപയോഗിച്ച് ബ്രെഡ് നന്നായി അമര്‍ത്തിക്കൊടുക്കുക. വശങ്ങളെല്ലാം ഇതുപോലെ പ്രസ് ചെയ്‌തെടുത്ത് വട്ടത്തിലാക്കാം. ഇനി ചെറുതീയില്‍ അടച്ചുവച്ച് വേവിക്കാം. ശേഷം മറിച്ചിട്ട് വേവിക്കാം. ഒരു മിനിറ്റോളം വച്ചതിനുശേഷം തീയണച്ച് ടൊമാറ്റോ സോസ് മിക്‌സ് ചെയ്തത് പുരട്ടാം.
ശേഷം ചീസ്, കഷ്ണങ്ങളാക്കിയ ഉള്ളി, കാരറ്റ്, കാപ്‌സിക്കം എന്നിവ അല്‍പം ചേര്‍ക്കുക. ഇനി ഇതിലേക്ക് വേവിച്ച ചിക്കന്‍കഷ്ണങ്ങള്‍ കൂടി വച്ചതിന‌് ശേഷം വീണ്ടും ചീസ് വയ്ക്കാം. ഇനി ചെറിയ തീയില്‍ ഒന്ന് വേവിക്കുക. ശേഷം കഴിക്കാവുന്നതാണ്.