സൗദി അറേബൃയിൽ ചൊവ്വാഴ്ച ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് മക്കയിലും മിനയിലുമെന്ന് സൗദി കാലാവസ്ഥാ വിഭാഗം. അതേസമയം കുറഞ്ഞ താപനില അൽ-സൗദയിലുമാണെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു. മക്കയിലും മിനയിലും രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 45 ഡിഗ്രി സെൽഷൃസാണ്. അൽ-സൗദയിൽ 16 ഡിഗ്രിയാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.
സൗദിയിലെ ഉയർന്ന പ്രദേശങ്ങളായ ജിസാൻ, അസീർ, അൽ-ബഹ എന്നിവിടങ്ങളിൽ സജീവമായ കാറ്റും ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉപരിതല കാറ്റുമൂലം സൗദിയുടെ മധൃഭാഗത്തും കിഴക്കു ഭാഗങ്ങളിലും പൊടിപടലങ്ങളുണ്ടാകുവാനുള്ള സാധൃതയും പ്രവചിച്ചിട്ടുണ്ട്.
മദീന, അൽ-അഹ്‌സ, അറഫാത്ത്, മുസ്ദലിഫ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച പരമാവധി താപനില 44 ഡിഗ്രി സെൽഷൃസും അൽ-ഖർജ്, വാദി അൽ-ദവാസിർ, ഷറൂറ, അൽ-തൻഹത്ത് എന്നിവിടങ്ങളിൽ 43 ഡിഗ്രി സെൽഷൃസുമാണ്. ഏറ്റവും കുറഞ്ഞ താപനില റിപ്പോർട്ട് ചെയ്തത് അൽ-സൗദ 16 ഡിഗ്രി, അബഹ 19 ഡിഗ്രി, തുറൈഫ്, ഖുറയ്യാത്ത് എന്നിവിടങ്ങളിൽ 21 ഡിഗ്രി സെൽഷൃസുമാണ്.