സൗന്ദര്യസംരക്ഷണത്തിനുവേണ്ടി പാർലറിൽ പോയി ഫേഷ്യൽ ചെയ്യുന്നവർ ഒരുപാട് ആണ്. പലതരത്തിലുള്ള ഫേഷ്യലുകൾ ഇന്ന് ലഭ്യമാണ്. ഇവയെല്ലാം പെട്ടെന്ന് റിസൾട്ട് നൽകുന്നു. എന്നാൽ പെട്ടെന്ന് തന്നെ ഇതിൻറെ ഫലം ഇല്ലാതാവുകയും ചെയ്യും. നീണ്ട കാലത്തേക്ക് ഫലം ലഭിക്കണമെങ്കിൽ ഇത് ആവർത്തിച്ചു ചെയ്തുകൊണ്ടേ ഇരിക്കണം. അതിനുവേണ്ടി വരുന്ന ചെലവ് എത്രയാണെന്ന് ആലോചിച്ചിട്ടുണ്ടോ? യഥാർത്ഥത്തിൽ നമ്മുടെ വീട്ടിൽ തന്നെ ഇത്തരം ഫേഷ്യലുകൾ തയ്യാറാക്കാം. ഇതെക്കുറിച്ചറിയാം
തക്കാളിയുടെ പള്‍പ്പും തൈരും കൂടി നല്ലതുപോലെ മിശ്രിതമാക്കി മുഖത്ത് പുരട്ടി നല്ലതുപോലെ മസാജ് ചെയ്യണം. ഇത് 10-15 മിനിറ്റോളം ചെയ്യണം. ഇത് ചര്‍മത്തിന് തിളക്കം നല്‍കാന്‍ ഏറെ നല്ലതാണ്. തക്കാളിയും ചര്‍മത്തിന് ഏറെ നല്ലതാണ്. തക്കാളി ചര്‍മത്തിന് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കാന്‍ ഏറെ നല്ലതാണ്. ചര്‍മത്തിന് നിറവും തിളക്കവും നല്‍കാന്‍ ഏറെ നല്ലതാണ്. ഇത് 20 മിനിറ്റ് കഴിഞ്ഞ് കഴുകാം. മുഖ കാന്തിക്കായി വിറ്റമിന്‍ ഇ ഗുളിക ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
തൈര്
തൈര് ആരോഗ്യഗുണങ്ങള്‍ മാത്രമല്ല, സൗന്ദര്യഗുണങ്ങള്‍ കൂടി നല്‍കുന്ന ഒന്നാണ്. ഇത് ചര്‍മത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്നു. ഇത് ചര്‍മത്തിന് സ്വാഭാവിക മോയിസ്ചറൈസര്‍ നല്‍കാന്‍ ഏറെ നല്ലതാണ്. ചര്‍മത്തിലുണ്ടാകുന്ന ചുളിവുകളും വരകളുമെല്ലാം തടയാന്‍ ഇതേറെ നല്ലതാണ്. ചര്‍മത്തിന് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കാന്‍ ഇതേറെ നല്ലതാണ്. ഇതിലെ ലാക്ടിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്. അല്‍പം പുളിച്ച തൈരാണ് ഇതിനായി വേണ്ടത്. ഇതില്‍ എല്ലാ സ്റ്റെപ്പുകള്‍ക്കും ഉപയോഗിയ്ക്കുന്നത് തൈരാണ്.
ക്ലൻസിംഗ്
ആദ്യം ക്ലെന്‍സിംഗാണ്. ഇതിന് തൈര് തന്നെയാണ് ഉപയോഗിയ്ക്കുന്നത്. തൈര് മുഖത്ത് പുരട്ടി അല്‍പനേരം മസാജ് ചെയ്യണം. മുകളിലേയ്ക്ക് വേണം ഇത് ചെയ്യാന്‍. ഇത് അല്‍പനേരം ചെയ്ത് 5 മിനിറ്റ് കഴിയുമ്പോള്‍ കഴുകണം.
സ്‌ക്രബിംഗ്
അടുത്തത് സ്‌ക്രബിംഗ് പായ്ക്കാണ്. ഇതിലും പ്രധാന ചേരുവ തൈര് തന്നെയാണ്. ഏത് തരം ചര്‍മത്തിനും ഈ പായ്ക്ക് ഉപയോഗിയ്ക്കാവുന്നതാണ്.
തൈരില്‍ അല്‍പം പഞ്ചസാരയും കാപ്പിപ്പൊടിയുമെല്ലാം ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടി പതുക്കെ സ്‌ക്രബ് ചെയ്യാം. മുഖത്തെ ബ്ലാക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ മാറാന്‍ ഈ സ്‌ക്രബര്‍ ഏറെ നല്ലതാണ്. മൂക്കിന്റെ വശങ്ങളിലും മറ്റും നല്ലതുപോലെ സ്‌ക്രബ് ചെയ്യണം. ഇത് ചെയ്ത് കഴിഞ്ഞാല്‍ മുഖം മിനുസമാകും. ഇത് കഴുകണം.
ഇതിനുശേഷമാണ് മസാജിങ് മിശ്രിതം ഉണ്ടാക്കി ഉപയോഗിക്കേണ്ടത്.