Background for a hot summer or heat wave, orange sky with with bright sun and thermometer
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ഡൽഹിൽ രേഖപ്പെടുത്തി. 52.3 ഡിഗ്രി സെൽഷസ് താപനിലയാണ് ഇന്ന് ഡൽഹിയിൽ രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് 2.30 നാണ് ഇന്ത്യയിലെ എക്കാലത്തെയും ചൂടേറിയ ദിവസം രേഖപ്പെടുത്തിയത്.
താപനില ഉയർന്നതോടെ ഡൽഹിയിൽ വൈദ്യുതി ഉപയോഗവും കൂടി. 8,302 മെഗാവാട്ട് വൈദ്യുതിയാണ് ഇന്ന് ഉപയോഗിച്ചത്.
ദേശീയ തലസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് വൈദ്യുതി ആവശ്യകത 8,300 മെഗാവാട്ട് കടക്കുന്നത്. ഈ വേനൽക്കാലത്ത് വൈദ്യുതി ആവശ്യകത 8,200 മെഗാവാട്ടായി ഉയരുമെന്ന് വൈദ്യുതി വിതരണ കമ്പനികൾ കണക്കാക്കിയതായി ഡിസ്കോം അധികൃതർ പറഞ്ഞു.
അതേസമയം ഡല്‍ഹിയിലെ കടുത്ത ചൂടില്‍ മലയാളി പൊലീസുകാരന് ഇന്നു സൂര്യാഘാതമേറ്റു മരിച്ചിരുന്നു. ഉത്തംനഗര്‍ ഹസ്ത്സാലില്‍ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ. ബിനേഷ് (50) ആണ് മരിച്ചത്. വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററില്‍ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്.