Celebrities

മോഹന്‍ലാലിന്റെ സിനിമകളില്‍ എന്തുകൊണ്ട് അഭിനയിച്ചില്ല ; കാരണം തുറന്ന് പറഞ്ഞ് മണിയന്‍പിള്ള രാജു

മലയാള സിനിമയിൽ പ്രേക്ഷകർക്ക് എന്നും ഇഷ്ട്ടപ്പെടുന്ന ഹിറ്റ് കോംബോകൾ ഉണ്ടാകും. അതിൽ 90 കളിലെ പ്രേക്ഷകരെ രസിപ്പിച്ച ഹിറ്റ് കോമ്പോയാണ് മോഹൻലാൽ മണിയൻപിള്ള രാജു കൂട്ടുകെട്ട്. നീണ്ട 13 വർഷങ്ങൾക്ക് ശേഷം ആ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുകയാണ്. എന്നാൽ ഇത്രയും കാലം എന്തുകൊണ്ട് മോഹൻലാലിനൊപ്പം സിനിമകൾ ചെയ്തില്ല എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് മണിയൻപിള്ള രാജു ഇപ്പോൾ. എല്ലാ ദിവസവും താനും ലാലും ഫോണിലൂടെ സംസാരിക്കാറുണ്ടെന്നും, തമാശകള്‍ പറയാറുണ്ടെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. ഇടക്കൊക്കെ തമ്മില്‍ കാണാറുണ്ടെന്നും, എന്നാല്‍ സംസാരിച്ചു കഴിഞ്ഞ ശേഷം അടുത്ത സിനിമയില്‍ എന്നെക്കൂടെ ഉള്‍പ്പെടുത്തണമെന്ന് പറയാന്‍ തോന്നാറില്ലെന്നും താരം പറഞ്ഞു.

ഒന്നുകില്‍ തനിക്ക് പറ്റിയ വേഷം ആ സിനിമയില്‍ ഉണ്ടാകാറില്ലെന്നായിരിക്കാം അല്ലെങ്കില്‍ തന്റെ അഭിനയം മോശമായതുകൊണ്ടാകാം തന്നെ വിളിക്കാത്തതെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. ‘മോഹന്‍ലാലും ഞാനും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട് 13 വര്‍ഷമായി. ഞങ്ങള് തമ്മില്‍ എന്നും ഫോണ്‍ വിളിച്ച് സംസാരിക്കു, തമാശകള്‍ പറയും, ഇടയ്‌ക്കൊക്കെ കാണും. പക്ഷേ എല്ലാം കഴിഞ്ഞ് അടുത്ത സിനിമയില്‍ എനിക്ക് കൂടി ഒരു വേഷം തരണമെന്ന് പറയാന്‍ ഒരു മടി ഉണ്ട്. അതുകൊണ്ട് അങ്ങോട്ട് കയറി ചാന്‍സ് ചോദിക്കാറില്ല. അങ്ങനെ എല്ലാ സിനിമയിലും ചാന്‍സ് ചോദിക്കുന്നവരുണ്ട്. എല്ലാ സിനിമയിലും അവര്‍ അഭിനയിക്കുന്നുമുണ്ട് എനിക്ക് എന്തോ അങ്ങനെ ചെയ്യാന്‍ തോന്നാറില്ല. ഒന്നുകില്‍ എനിക്ക് പറ്റിയ വേഷം ആ സിനിമയില്‍ ഉണ്ടാകാത്തതു കൊണ്ടാകാം, അല്ലെങ്കില്‍ എന്റെ അഭിയം മോശമായതുകൊണ്ടാകാം എന്നെ വിളിക്കാത്തത്. എനിക്ക് അതില്‍ വിഷമമൊന്നുമില്ല,’ മണിയന്‍പിള്ള രാജു പറഞ്ഞു.

മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ശേഷമാണ് സുധീർ കുമാർ എന്ന അദ്ദേഹം ഈ പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ഹാസ്യ നടനായും സ്വഭാവ നടനായും ശ്രദ്ധ നേടിയ അദ്ദേഹം ഇന്ന് മലയാളത്തിലെ തിരക്കുള്ള ഒരു നിർമാതാവ് കൂടിയാണ്. താരം ഏറ്റവും പുതിയതായി അഭിനയിക്കുന്ന ചിത്രം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ സിനിമയാണ്. ചിത്രത്തിൽ ശോഭനയാണ് നായിക. ചിത്രം മികച്ചൊരു സിനിമയായിരിക്കുമെന്നും സെറ്റിൽ ഒരുമിച്ചിരിക്കുമ്പോൾ പഴയ കഥകളെല്ലാം തങ്ങൾ പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘സെറ്റിൽ ഒന്നിച്ചിരിക്കുമ്പോൾ ഞങ്ങൾ പഴയ കഥയൊക്കെ പറയാറുണ്ട്. അതൊരു ഗംഭീര സിനിമയാണ്. എന്റെ കഥാപാത്രവും നല്ലൊരു വേഷമാണ്. ശോഭനയോട് എങ്ങനെയാണ് നിങ്ങളുടെ ടൈം ടേബിൾ എന്ന് ഞാൻ ചോദിച്ചിരുന്നു. ശോഭന പറഞ്ഞു, അവർ എട്ട് മണിക്ക് ഉറങ്ങും. എന്നിട്ട് രാവിലെ മൂന്ന് മണിക്ക് എണീക്കുമെന്ന്. വീടിന്റെ അടുത്തുള്ള ഒരു അമ്പലത്തിലേക്ക് നടന്ന് പോയിട്ട് ആറു മണിവരെ അവിടെ നിന്ന് തിരിച്ചുവരും,’മണിയൻപിള്ള രാജു പറയുന്നു. മോഹൻലാൽ പിന്നെ ഏത്‌ സാഹചര്യവുമായും പൊരുത്തപ്പെടുന്ന ഒരാളാണ്. ഒരു പരിചയമില്ലാത്ത ആള് വന്നാലും അയാൾ രണ്ട് മിനിറ്റ് കൊണ്ട് കമ്പനിയാവും. ഒരു ഡയറക്ടറുടെ കൂടെ അഭിനയിക്കാൻ ചെന്ന് കഴിഞ്ഞാൽ ആ സംവിധായകന് പിന്നെ വേറൊരു നടനെ വെച്ച് സിനിമ എടുത്താൽ അത്രയും സമാധാനവും തൃപ്തിയും ഉണ്ടാവില്ല. കാരണം മോഹൻലാൽ അത്രയും നന്നായി സഹകരിക്കുന്ന ഒരാളാണെന്നും മണിയൻപിള്ള രാജു പറയുന്നു.