Kerala

കൊച്ചിയിലെ വെള്ളക്കെട്ടിനും മാലിന്യ പ്രതിസന്ധിയ്ക്കും ജനങ്ങളും ഉത്തരവാദികള്‍; വിമര്‍ശിച്ച്‌ ഹൈക്കോടതി

കൊച്ചി: കൊച്ചിയില്‍ അതിരൂക്ഷമാകുന്ന വെള്ളിക്കെട്ടിനും മാലിന്യ പ്രശ്‌നങ്ങള്‍ക്കും ജനങ്ങളും ഉത്തരവാദികളെന്ന് ഹൈക്കോടതി. ടണ്‍ കണക്കിന് മാലിന്യമാണ് ജനങ്ങള്‍ പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയുന്നത്. ഇതേതുടര്‍ന്നുണ്ടാകുന്ന മാലിന്യ പ്രതിസന്ധിയില്‍ ജനങ്ങളെ കുറ്റം പറയുമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.

മാലിന്യ സംസ്‌കരണത്തിന് ജനങ്ങള്‍ ഇങ്ങനെ എതിരുനിന്നാല്‍ എന്ത് ചെയ്യും? റസിഡന്റ്സ് അസോസിയേഷനുകളെ കക്ഷിചേര്‍ക്കേണ്ടി വരുമെന്നും ഹൈക്കോടതി വിമര്‍ശിച്ചു. കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയില്‍ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. ഇതിന് പിന്നാലെ മാലിന്യപ്രശ്‌നങ്ങളും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

കൊ​ച്ചി​യില്‍ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്. ക​ള​മ​ശേ​രി​യി​ലും ഇ​ൻ​ഫോ​പാ​ർ​ക്കി​ലും വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യി. മൂ​ലേ​പ്പാ​ട​ത്ത് അ​ന്പ​തോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി. പ​ല​യി​ട​ത്തും ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു.