വിമാനങ്ങൾ പോലും പറക്കാൻ മടിക്കുന്ന ചില ഇടങ്ങളുണ്ട് ഭൂമിയിൽ. മറ്റെങ്ങുമല്ല ഹിമാലയത്തിലെ പര്‍വ്വത നിരകൾ തന്നെ . ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ എവറസ്റ്റിന് മുകളിലൂടെ പോലും പറക്കാൻ ശേഷിയുള്ളവയാണ് ഇന്നത്തെ വിമാനങ്ങള്‍. പസഫിക്കില്‍ ഒരറ്റത്ത് നിന്ന് മറ്റൊരറ്റത്തേക്ക് പറന്നെത്താനുള്ള ഇന്ധനക്ഷമതയും ഇന്ന് മിക്ക വിമാനങ്ങള്‍ക്കും ഉണ്ട്. എന്നിട്ടും യാത്രാ വിമാനങ്ങള്‍ ഈ രണ്ട് മേഖലകളേയും പരമാവധി ഒഴിവാക്കിയാണ് പറക്കുന്നത് . അതിനു പിന്നിൽ ഒരു കാരണമുണ്ട്. ഒട്ടുമിക്ക യാത്രാവിമാനങ്ങളും പറക്കുന്നത് 35,000 അടി ഉയരത്തിലാണ്. വിമാനങ്ങള്‍ ഇത്ര ഉയരത്തില്‍ പറക്കുന്നതിന് പിന്നിലുമുണ്ട് ചില കാരണങ്ങള്‍. ഓരോ അടി മുകളിലേക്കു ചെല്ലുന്തോറും വായുവിന് കട്ടി കുറയും. അതുകൊണ്ടു ഉയര്‍ന്നു പറക്കുമ്പോള്‍ വിമാനങ്ങള്‍ പെട്ടെന്ന് വായുവില്‍ തെന്നിനീങ്ങും.
വേഗത, ഇന്ധനക്ഷമത – ഈ രണ്ടു കാര്യങ്ങളെ മുന്‍നിര്‍ത്തിയാണ് വിമാനങ്ങള്‍ 35,000 അടി ഉയരത്തില്‍ പറക്കുന്നത്. സാധാരണയായി 35,000 അടി മുതല്‍ 42,000 അടി ഉയരത്തില്‍ വരെ യാത്രാവിമാനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ പറക്കാന്‍ സാധിക്കും. ഇതിനു മുകളില്‍ വായുവില്‍ ഓക്‌സിജന്റെ അളവു നന്നെ കുറയും. വായു പ്രതിരോധം കൂടും. തത്ഫലമായി 42,000 അടി ഉയരത്തിന് മേലെ വിമാന എഞ്ചിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പറ്റില്ല. ശരാശരി 20000 അടി ഉയരമാണ് ഹിമാലയ പര്‍വത നിരകള്‍ക്ക് ഉള്ളത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്‍റെ ഉയരമാകട്ടെ ഏതാണ്ട് 29,035 അടിയും. ബോയിങ്, എയർബസ് തുടങ്ങി ഓട്ടുമിക്ക വലിയ യാത്രാ വിമാനങ്ങള്‍ക്കും തന്നെ 30000 അടിയിൽ കൂടുതൽ ഉയരത്തില്‍ വരെ പറക്കാന്‍ കഴിയും.
പക്ഷെ എവറസ്റ്റ് ഉള്‍പ്പടെയുള്ള ഹിമാലയത്തിലെ പര്‍വ്വത നിരകളുടെ മുകളിലൂടെ സുരക്ഷിതമായി പറക്കാന്‍ ഈ വിമാനങ്ങള്‍ക്ക് സ്ട്രാറ്റോസ്ഫിയറിന്‍റെ താഴേ തട്ടിലൂടെ സഞ്ചരിക്കേണ്ടി വരും. ഇത് ഉയര്‍ന്ന മര്‍ദ്ദത്തിനും, വായുവിലെ പ്രകമ്പനങ്ങള്‍ക്കും വഴി വയ്ക്കും. ഇതാകട്ടെ യാത്രക്കാരില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കിയേക്കാം. ഉയർന്ന ആൾട്ടിട്യൂഡിൽ സഞ്ചരിക്കുമ്പോൾ ഓക്സിജന്‍ ലഭ്യതയിലെ കുറവും പ്രശ്നങ്ങള്‍ക്ക് കാരണമാകും. അടിയന്ത്രഘട്ടങ്ങളിൽ വിമാനത്തിലുള്ള മാസ്കിലൂടെ പരമാവധി 25 മിനിറ്റുവരെ മാത്രമേ ഓക്സിജൻ ലഭിക്കുകയുള്ളു. ക്യാബിനുള്ളിൽ വീണ്ടും ഓക്സിജന്റെ ലഭ്യത ഉറപ്പാക്കണമെങ്കിൽ 10000 അടി താഴെ വരെ എത്തിക്കണം എന്നാൽ ഹിമാലയത്തിന് മുകളിലൂടെ സഞ്ചരിക്കുമ്പോളുണ്ടാകുന്ന അടിയന്തരാവസ്ഥയിൽ 10000 അടി താഴെ എത്തിക്കുന്നത് അത്മഹത്യയ്ക്ക് തുല്യമാണ്.
അതേസമയം ഭാരത്തെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് വിമാനത്തിന് പറക്കാന്‍ പറ്റിയ ഉചിതമായ ഉയരം നിര്‍മ്മാതാക്കള്‍ നിശ്ചയിക്കാറ്. ഭാരം കൂടിയ വിമാനങ്ങള്‍ താഴ്ന്നു പറക്കുമ്പോള്‍, ഭാരം കുറഞ്ഞ വിമാനങ്ങള്‍ ഉയര്‍ന്നു പറക്കും. താഴെ നിന്നും പതിയെ ഉചിതമായ ഉയരത്തിലേക്ക് കടക്കുകയാണ് പതിവ്. ഓരോ അടി മുകളിലേക്ക് പറക്കുമ്പോഴും വായുവിന് കട്ടി കുറയും; ഇന്ധനക്ഷമതയെയും ഭാരത്തെയും ഇതു സ്വാധീനിക്കും. എന്നാല്‍ ലോകത്തെ വിസ്മയിപ്പിച്ച ശബ്ദാതിവേഗ യാത്രാവിമാനം കോണ്‍കോര്‍ഡ് പറന്നത് അറുപതിനായിരം അടി ഉയരത്തിലായിരുന്നു. എന്നാൽ പർവ്വത മേഖലയിൽ അടിയന്തര ഘടങ്ങളിൽ വിമാനത്തിന് ലാൻഡ് ചെയ്യാൻ സൗകര്യങ്ങളില്ല എന്നതും ഹിമാലയത്തിന് മുകളിൽ വിമാനം പറക്കാത്തതിന് കാരണമാണ്.
പര്‍വ്വതങ്ങളുടെ മുകളിലൂടെ വീശുന്ന ശക്തമായ കാറ്റ് വിമാനത്തിന്‍റെ ഗതിയേയും ദിശയേയും ബാധിച്ചേക്കാം. ഇത്തരത്തിലുള്ള പ്രതികൂല സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് സാങ്കേതികമായി സാധ്യമായിട്ടു കൂടി ഹിമാലയ നിരകള്‍ക്ക് മുകളിലൂടെ യാത്രാവിമാനങ്ങള്‍ സഞ്ചരിക്കാത്തത്. ഏതെങ്കിലും സാഹചര്യത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് വേണ്ടിവന്നാലും പൈലറ്റുമാര്‍ തിരഞ്ഞെടുക്കുന്നത് കരമേഖലയാണ്. പസഫിക് പോലുള്ള വിശാലമായ സമുദ്രത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിന് ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെയാണ് ഹിമാലയെത്തെയും പസഫിക്കിനെയും വിമാനഗതാഗത പാതയായി തിരഞ്ഞെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കുന്നത്.