നല്ല സോഫ്റ്റ് വട്ടയപ്പം ആരാണ് ഇഷ്ടപ്പെടാത്തത്. വട്ടയപ്പം കറിയൊന്നും ഇല്ലാതെയും കഴിക്കാവുന്ന ഒരു പലഹാരമാണ്. വട്ടയപ്പത്തിനുള്ള മാവ് ഇഡ്ഡലിത്തട്ടിൽ ഒഴിച്ചും ഇഡ്ഡലിയുടെ ആകൃതിയിലും തയ്യാറാക്കാറുണ്ട്. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം അരിപ്പൊടി പാകത്തിന് വെള്ളം ഒഴിച്ച് യോജിപ്പിച്ചെടുക്കുക. അധികം ലൂസ് ആയിപ്പോകാതെ ശ്രദ്ധിക്കുക. മിക്സിയിൽ ചോറും ചിരകിയ തേങ്ങയും യോജിപ്പിച്ചു വച്ച അരിപ്പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക.
ശേഷം യീസ്റ്റും പഞ്ചസാരയും ചേർത്ത് വീണ്ടും അരച്ചെടുക്കുക. വട്ടയപ്പത്തിന്റെ മാവ് റെഡി ആയി. നാല് മണിക്കൂർ മാവ് പൊങ്ങാൻ വേണ്ടി വയ്ക്കുക. നാല് മണിക്കൂറിന് ശേഷം പൊങ്ങിയ മാവ് വട്ടയപ്പം ഉണ്ടാക്കാൻ പോകുന്ന പാത്രത്തിൽ അല്പം വെളിച്ചെണ്ണ തടവിയതിന് ശേഷം മാവ് ഒഴിച്ച് കൊടുക്കുക. ശേഷം ആവി കയറ്റി എടുക്കുക.