ചുവന്ന ചീര മിക്കവരും പതിവായി കഴിക്കുന്നവരാകും. എന്നാൽ ചുവന്ന ചീരയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന അധികം ആർക്കും അറിയില്ല. ചുവന്ന ചീര ശരീരത്തെ പോഷിപ്പിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിറ്റാമിനുകളും ധാതുക്കളും നാരുകളും അവയിൽ അടങ്ങിയിരിക്കുന്നു.
ഒന്ന്
ചുവപ്പ് നിറത്തിലെ ചീരയിൽ ആന്തോസയാനിൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ശരീരത്തെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
രണ്ട്
ചുവന്ന ചീരയിലെ ഉയർന്ന പൊട്ടാസ്യം ഉള്ളടക്കം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. അതേസമയം നൈട്രേറ്റ് ഉള്ളടക്കം ആരോഗ്യകരമായ രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
മൂന്ന്
കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ആയതിനാൽ ചീര രക്തത്തിലെ ഗ്ലൂക്കോസിൻറെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അതിനാൽ പ്രമേഹരോഗികൾക്ക് ചീര ധൈര്യമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
നാല്
ചുവന്ന ചീരയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുടെ സാന്നിധ്യം പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനിൽ നിന്നും തിമിരത്തിൽ നിന്നും സംരക്ഷിക്കുന്നതിലൂടെ കണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
അഞ്ച്
ചീരയിൽ, എ, സി, കെ തുടങ്ങിയ വിറ്റാമിനുകളും ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ചീരയിൽ, 250 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം ഇത് കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും.
ആറ്
ചീരയിൽ അടങ്ങിയ പൊട്ടാസ്യവും ശരീരത്തിലെ സോഡിയത്തിൻറെ ഫലങ്ങൾ കുറച്ച്, ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ശരീരത്തിലെ ഊർജ്ജം ഫലപ്രദമായി ഉപയോഗിക്കുന്നതിന് സഹായിക്കുന്ന ഇരുമ്പിൻറെ അംശവും ചീരയിൽ ധാരാളം അടങ്ങിയിരിക്കുന്നു. വിളർച്ചയുള്ളവർ ചീര പതിവായി കഴിക്കുക.
ചുവന്ന ചീരയിലെ വിറ്റാമിനുകൾ എ, സി എന്നിവയും മറ്റ് ആൻ്റിഓക്‌സിഡൻ്റുകളും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഇത് ശരീരത്തെ അണുബാധകളെയും രോഗങ്ങളെയും തടയുന്നു.