നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ എല്ലാവർക്കും സുപരിചിതനാണ്. കൃഷ്ണകുമാർ മാത്രമല്ല അദ്ദേഹത്തിൻറെ കുടുംബവും വളരെ സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനൽ ഉണ്ടെന്നതാണ് ഒരു പ്രത്യേകത. എല്ലാവരും സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ്. കൊറോണ കാലത്താണ് കുടുംബം ഒന്നാകെ യൂട്യൂബിലേക്ക് പ്രവേശിച്ചത്. പെട്ടെന്ന് തന്നെ എല്ലാവരും റീച്ച് ആവുകയും ചെയ്തു.
കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ്നി ദിയ കൃഷ്ണ. ദിയയ്ക്ക് പ്രത്യേകം ഫാൻ ബേസ് തന്നെയുണ്ട്. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ദിയ ഇപ്പോൾ തിരുവനന്തപുരത്ത് ഓൺലൈൻ ഫാൻസി ആഭരണങ്ങളുടെ വിൽപ്പന നടത്തുകയാണ്. ‘Oh by ozy’ എന്നാണ് സംരംഭത്തിന്റെ പേര്. ഇതിനുപുറമേ യൂട്യൂബ് ചാനലിൽ നിന്നും താര പുത്രി വരുമാനമുണ്ടാക്കുന്നുണ്ട്. നാലു മക്കളിൽ വേറിട്ട സ്വഭാവം കാണിക്കുന്നത് ദിയ ആണെന്നും വീട്ടുകാരിൽ നിന്ന് അകന്നുനിൽക്കുകയാണെന്നും എപ്പോഴും താരത്തിന് വിമർശനം കേൾക്കേണ്ടി വരാറുണ്ട്. സെപ്റ്റംബറിൽ ദിയയുടെ വിവാഹമാണ്. ഇതാണ് ദിയയെ സംബന്ധിച്ചിടത്തോളം ഏറ്റവും പുതിയ വിശേഷം. സുഹൃത്തായ അശ്വിൻ ഗണേഷ് ആണ് വരൻ. അശ്വിനും മായുള്ള പ്രണയവും വിവാഹവും ദിയ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
അശ്വിനുമായുള്ള വിവാഹവും അതുമായി ബന്ധപ്പെട്ട ചടങ്ങുകളും കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം നടന്ന പെണ്ണുകാണൽ വീഡിയോ താരം തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ടിരുന്നു. അശ്വിന്റെ മാതാപിതാക്കളും സഹോദരനും സഹോദരന്റെ ഭാര്യയും കുട്ടിയുമുൾപ്പെടെയാണ് ദിയയുടെ വീട്ടിലെത്തിയത്. ദിയയുടെ വീട്ടിൽ അഹാന ഒഴികെ ഉള്ള എല്ലാവരും ഉണ്ടായിരുന്നു. ദിയയുടെ അച്ഛൻ കൃഷ്ണകുമാറും സിന്ധു കൃഷ്ണയും ഇവരെ സ്വീകരിച്ചു.
അശ്വിന്റെ അമ്മ വീട്ടിലേക്ക് വന്നയുടനെ ആചാരപ്രകാരമുള്ള ചില ചടങ്ങുകൾ ചെയ്യുന്നത് വിഡിയോയിൽ കാണാം. ഒരു പ്ലേറ്റിൽ മുല്ലപ്പൂവും പഴങ്ങളും അശ്വിന്റെ അമ്മ നിരത്തി. ഇത് ചായ കുടിക്കുന്ന സ്ഥലത്ത് കൊണ്ട് വെക്കുകയും ചെയ്തു. ദിയയുടെ അമ്മയ്ക്ക് ഈ ചടങ്ങിനെക്കുറിച്ച് മനസിലായില്ല. ബ്രാഹ്മിൺ സാധനമാണെന്ന് തോന്നുന്നു, നമ്മുടെയല്ലെന്ന് ദിയ ഇതിനിടെ പറയുന്നുണ്ട്. അശ്വിന്റെ വീട്ടുകാരുമായി കൃഷ്ണ കുമാർ സംസാരിക്കുന്നതും ദിയ പങ്കുവെച്ച വീഡിയോയിൽ കാണിക്കുന്നുണ്ട്.
എല്ലാ കല്യാണം കഴിയുമ്പോഴും മാതാപിതാക്കൾക്ക് ടെൻഷൻ. എന്തിനാണെന്ന് ഞാനെപ്പോഴും ചോദിക്കും. കല്യാണം കഴിപ്പിച്ച് വിട്ടേക്കും. ഇവർ തന്നെ നോക്കിക്കോളണം കാര്യങ്ങൾ. വലിയ കാര്യങ്ങളല്ലാത്തതെല്ലാം നിങ്ങൾ തന്നെ സോൾവ് ചെയ്യണമെന്നും കൃഷ്ണ കുമാർ ചായ കുടിക്കവെ പറയുന്നു.
നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് വരുന്നത്. ഇരുവരും ഒന്നാവുന്നതിലുള്ള സന്തോഷം ആണ് ആരാധകർ പങ്കുവെയ്ക്കുന്നത്. ഇന്നത്തെ ഈ ദിവസം ഓസിക്ക് വേണ്ടി സിസ്റ്റേഴ്സ് ആരെങ്കിലും വീഡിയോ എടുക്കാമായിരുന്നെന്ന് തോന്നി. ഓസി വ്ലോഗ് എടുക്കണ്ടായിരുന്നു എന്ന് തോന്നി. ഓസിക്ക് ക്ക് ഒരു മണവാട്ടിയുടെ സ്പെഷ്യലിറ്റി നഷ്ടപ്പെട്ട പോലെ എന്നാണ് ഒരു കമന്റ്.
ലാസ്റ്റ് കൃഷ്ണ കുമാർ അങ്കിൾ പറഞ്ഞത് ഉള്ള കാര്യം ആണ്.. വിവാഹ ജീവിതത്തിൽ, പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സ്വയം തീർക്കുക.അച്ഛൻ അമ്മമാരെ എന്തിന് ടെൻഷൻ അടിപ്പിക്കണം അല്ലേ എന്നാണ് വേറാെരാളുടെ കമന്റ്. മോൾ പറഞ്ഞതെല്ലാം വളരെ ശരി ആണ് എനിക്കും ഒരു മോൾ ഉണ്ട്. അവൾക് ഇഷ്ടം പ്പെടുന്ന പയ്യനെ അവൾക് കല്യാണം കഴിക്കണം. അതാണ് ശരി, എന്നാണ് മറ്റൊരു കമന്റ്.
വിവാഹ നിശ്ചയ ചടങ്ങ് നടത്താത്തതിനെക്കുറിച്ച് ദിയ വീഡിയോയിൽ സംസാരിക്കുന്നുണ്ട്. ഇപ്പോൾ ബോളിവുഡിലുൾപ്പെടെ എൻഗേജ്മെന്റ് ഫംങ്ഷൻ ഇല്ലെന്ന് ദിയ പറയുന്നു. പയ്യൻ പെൺകുട്ടിയെ പ്രൊപ്പോസ് ചെയ്യുകയും പെൺകുട്ടി യെസ് പറയുകയും ചെയ്താൽ അത് എൻഗേജ്മെന്റ് തന്നെയാണ്. അശ്വിൻ പ്രൊപ്പോസ് ചെയ്തപ്പോൾ ഞാൻ യെസ് പറഞ്ഞതാണ്.
അത് ഞങ്ങളുടെ എൻഗേജ്മെന്റ് ആയാണ് ഞങ്ങളും കുടുംബവും കണ്ടത്. എൻഗേജ്മെന്റ് ചടങ്ങ് അനാവശ്യ ചെലവാണെന്നും ദിയ പറയുന്നു. ആലിയ ഭട്ടിന് ആഫ്രിക്കയിൽ വെച്ച് രൺബീർ കപൂർ റിംഗ് കൊടുക്കുകയാണ് ചെയ്തത്. അതിന് ശേഷം വിവാഹമായിരുന്നു. അത് പോലെ തങ്ങൾക്കും നേരിട്ട് വിവാഹമാണെന്ന് ദിയ കൃഷ്ണ വ്യക്തമാക്കി.
കല്യാണത്തിന് മുമ്പേ ഹണിമൂൺ കഴിഞ്ഞു എന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്നവരെക്കുറിച്ചും ദിയ കൃഷ്ണ സംസാരിച്ചു. ഇന്നത്തെ ഒരു മലയാള സിനിമയെടുത്താലും അതിൽ ലിവിംഗ് ടുഗെദർ കാണിക്കുന്നുണ്ട്. ഞാനും അശ്വിനും ലിവിംഗ് ടുഗെദറിൽ അല്ല. ഞാൻ എന്റെ വീട്ടിലും അശ്വിൻ അശ്വിന്റെ വീട്ടിലുമാണ്. ലിവിംഗ് ടുഗെദർ കൺസെപ്റ്റിൽ ഏത് നടൻ അഭിനയിച്ചാലും കൈയടിച്ച് പാസാക്കുന്നവരാണ് കമന്റിടുന്നത്.
നിങ്ങളൊക്കെ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്നും ദിയ ചോദിക്കുന്നു. കല്യാണം കഴിഞ്ഞ് ഒരാളുടെ കൂടെ ജീവിച്ച് തുടങ്ങുന്നതിന് മുമ്പേ അയാൾ എങ്ങനെയാണെന്ന് നമുക്ക് അറിയണമല്ലോയെന്നും ദിയ കൃഷ്ണ ചൂണ്ടിക്കാട്ടി. അടുത്ത സുഹൃത്തുക്കളായിരുന്നു ദിയയും അശ്വിനും. പിന്നീട് ഇവർ പ്രണയത്തിലാവുകയായിരുന്നു. അശ്വിനൊപ്പമുള്ള യാത്രകളുടെ വീഡിയോകൾ ദിയ യൂട്യൂബ് ചാനലിൽ പങ്കുവെക്കാറുണ്ട്.