Kerala

ല​ണ്ട​നി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി​ക്ക് അ​ജ്ഞാ​ത​ന്‍റെ വെ​ടി​യേ​റ്റു; തലയ്ക്ക് ഗുരുതരപരിക്ക്‌

കൊച്ചി: ലണ്ടൻ ഹാക്കനിയിൽ മലയാളി പെൺകുട്ടിയ്ക്ക് വെടിയേറ്റു. പറവൂർ ഗോതുരുത്ത് സ്വദേശികളായ ആനത്താഴത്ത് അ‌ജീഷ്-വിനയ ദമ്പതികളുടെ മകൾ ലിസ്സെൽ മറിയത്തിനാണ് (10) തലയ്ക്ക് വെടിയേറ്റിയത്.

ഇന്നലെ രാത്രിഅച്ഛനും അമ്മയ്ക്കുമൊപ്പം ലണ്ടൻ ഹക്നിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കവെയാണ് വെടിയേറ്റത്. ഗുരുതര പരിക്കേറ്റ കുട്ടിയെ അ‌ടിയന്തര ശസ്ത്രക്രിയക്ക് വിധേയായാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാനായിട്ടില്ല. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ലിസ മരിയയും കുടുംബവും വർഷങ്ങളായി ബർമിങ്‌ഹാമിൽ താമസിക്കുകയാണ്.

ബൈക്കിലെത്തിയ ആളാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. പ്രതി പിന്നീട് രക്ഷപ്പെട്ടു. റെസ്റ്ററന്റിലുണ്ടായ ​വെടിവെപ്പിൽ ലക്ഷ്യംതെറ്റി ലിസ്സെലിന് വെടിയേൽക്കുകയായിരുന്നു.

പൊലീസ് പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ലിസ അടക്കം അഞ്ച് പേര്‍ക്കാണ് വെടിയേറ്റത്. മറ്റ് നാല് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.