കോട്ടയം: സംസ്ഥാനത്ത് വീണ്ടും പക്ഷി പനി സ്ഥിരീകരിച്ചു. കോട്ടയം പായിപ്പാടാണ് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഔസേപ്പ് എന്ന കർഷകന്‍റെ താറാവുകൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് ഭോപ്പാലിലെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് ഫലം പോസിറ്റീവായത്.
പക്ഷിപനി സ്ഥിരീകരിച്ചതിനെ തുടർന്ന് എട്ട്യാക്കരി പാടശേഖരത്തിൽ ആറ് മാസം പ്രായമായ 18000 താറാവുകളെ ദയാവധത്തിനു വിധേയമാക്കാൻ അധികൃതർ തീരുമാനിച്ചു. ഒരു കിലോമീറ്റർ പരിധിയിലെ വളർത്തു പക്ഷികളെയും ദയാവധത്തിന് വിധേയമാക്കും.
പായിപ്പാടിന്റെ സമീപ പഞ്ചായത്തുകളിൽ പക്ഷികളുടെ വിൽപ്പന താത്കാലികമായി നിരോധിച്ചിട്ടുണ്ട്.