അംബാനി കുടുംബത്തിലെ ആഘോഷങ്ങൾ എല്ലാം വലിയ ചർച്ചാ വിഷയമാകാറുണ്ട്. അത്തരത്തിൽ ഇപ്പൊ ഒരു കല്യാണ വിശഷമാണ് ശ്രദ്ധ നേടുന്നത്. അനന്ത് അംബാനി-രാധിക മെർച്ചൻ്റ് വിവാഹം ജൂലൈ 12ന് നടക്കും എന്നാണ് ഇപ്പോൾ വാർത്തകൾ പുറത്ത് വരുന്നത്. സേവ് ദി ഡേറ്റ് ക്ഷണക്കത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് തീയതി വ്യക്തമായത്. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന വിവാഹം മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെൻഷൻ സെൻ്ററിലാകും നടക്കുക. അംബാനി കുടുംബം കുറച്ച് അതിഥികള്‍ക്ക് സേവ് ദി ഡേറ്റിന്റെ ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. ഔദ്യോഗിക ക്ഷണ പത്രിക ഉടനെ നല്‍കുമെന്നും ഇതില്‍ വ്യക്തമാക്കുന്നു.
ചുവപ്പിലും സ്വർണ നിറത്തിലും ഡിസൈൻ ചെയ്തിരിക്കുന്ന കാർഡില്‍ മൂന്നു ദിവസത്തെ ചടങ്ങുകളുടെ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ പരമ്ബരാഗത വസ്ത്രങ്ങളും ഫോർമല്‍ വസ്ത്രങ്ങളുമാണ് ഓരോ ദിവസത്തെയും ചടങ്ങിന് ഡ്രെസ് കോഡായി പറഞ്ഞിരിക്കുന്നത്. മൂന്നു ദിവസവും ഇന്ത്യൻ പാരമ്ബര്യത്തെ മുറുകെ പിടിച്ചുള്ള വസ്ത്രങ്ങളാണ് ധരിക്കേണ്ടതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.
നിലവില്‍ അംബാനി കുടുംബ ക്രൂയിസ് ഷിപ്പില്‍ പ്രീ വെഡിംഗ് ആഘോഷങ്ങളിലാണ്. 31ന് പേരക്കുട്ടിയായ വേദയുടെ ജന്മദിനാഘോഷവും നടക്കും.ബോളിവുഡ് താരങ്ങളടക്കം വിവിധ മേഖലയിലെ 300 വിഐപി അതിഥികളെയാണ് ക്രൂയിസിലെ ആഘോഷങ്ങള്‍ക്ക് ക്ഷണിച്ചിരിക്കുന്നത്.
2024 മാർച്ച് 1 മുതൽ 3 വരെ ജാംനഗറിലെ റിലയൻസ് ഗ്രീൻസിൽ രാധികയുടെയും അനന്തിൻ്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിലേക്ക് നിങ്ങളെ ക്ഷണിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട് എന്ന ആമുഖത്തോടുകൂടിയാണ് ക്ഷണക്കത്ത് ആരംഭിക്കുന്നത്. 1997-ൽ റിലയൻസ് ജാംനഗറിന് സമീപം ലോകത്തിലെ ഏറ്റവും വലിയ ഗ്രാസ്റൂട്ട് റിഫൈനിംഗ് കോംപ്ലക്‌സ് നിർമ്മിച്ചു എന്നും കത്തിൽ പറയുന്നു. ഈ വരണ്ട പ്രദേശത്ത് 10 ദശലക്ഷത്തിലധികം മരങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. അത് ഇപ്പോൾ പച്ചപ്പ് നിറഞ്ഞ ഒരു ഹരിത ഭൂമിയായി മാറിയിട്ടുണ്ട്. പൂക്കളും പഴങ്ങളും കൊണ്ട് ഇവിടം തഴച്ചുവളരുന്നു, ഏഷ്യയിലെ ഏറ്റവും വലിയ മാന്തോപ്പായി ഇവിടെ മാറി. ആയിരക്കണക്കിന് മൃഗങ്ങൾക്ക് പരിചരണവും സ്നേഹവും നൽകികൊണ്ട് അനന്ത് ഈ സമുച്ചയത്തെ പരിപാലിച്ചതായും കത്തിൽ വ്യക്തമാക്കുന്നു.
“കഴിഞ്ഞ 25 വർഷമായി, ജാംനഗറിൽ ഞങ്ങളുടെ ഈ പ്രിയപ്പെട്ട ഓർമ്മകൾ കെട്ടിപ്പടുത്തു. ഞങ്ങളുടെ ഹൃദയത്തോട് ഏറ്റവും അടുത്ത സ്ഥലമാണിത്. രാധികയുടെയും അനന്തിൻ്റെയും വിവാഹ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ നിങ്ങൾ ഞങ്ങളോടൊപ്പം ഉണ്ടാകാണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു! ഈ സന്തോഷത്തിൽ പങ്കുചേരാൻ ഞങ്ങളുടെ വീടായ ജാംനഗറിലേക്ക് നിങ്ങളെ കുടുംബസമേതം സ്വാഗതം ചെയ്യുന്നു എന്നും കത്തിൽ കൂട്ടിച്ചേർത്തു. ഇതിനുപുറമേ പരിപാടികളുടെ ഓരോ തീമിനെയും അടിസ്ഥാനമാക്കി അതിഥികൾക്കായി പ്രേത്യേക ഡ്രസ്സ് കോഡുകൾ ഉണ്ടായിരിക്കും എന്നും ക്ഷണക്കത്തിൽ നിർദേശിച്ചിട്ടുണ്ട്. വ്യവസായ പ്രമുഖർ, ഗായകർ, സിനിമാതാരങ്ങൾ, കായികതാരങ്ങൾ തുടങ്ങി എല്ലാ മേഖലകളിലെയും പ്രമുഖർ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിൽ പങ്കെടുക്കുമെന്നാണ് വിവരം.
കൂടാതെ ഗൗതം അദാനി , സുനിൽ ഭാരതി മിത്തൽ എന്നിവരുൾപ്പെടെ ഇന്ത്യയിലെ മുൻനിര ശതകോടീശ്വരന്മാരും , അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ തുടങ്ങിയ സിനിമാ മേഖലയിൽ നിന്നുള്ള പ്രശസ്ത താരങ്ങളും പങ്കെടുക്കുന്ന അതിഥികളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു. സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി തുടങ്ങിയ ക്രിക്കറ്റ് താരങ്ങളുടെ സാന്നിധ്യവും ജാംനഗറിൽ പ്രതീക്ഷിക്കുന്നുണ്ട്. 2023 ജനുവരി 19-ന് മുംബൈയിൽ നടന്ന ഗോൾധന ചടങ്ങിൽ ആയിരുന്നു അനന്ത് അംബാനിയുടെയും രാധിക മെർച്ചൻ്റിന്റെയും വിവാഹനിശ്ചയം നടന്നത്. മധുരപലഹാരങ്ങളും സമ്മാനങ്ങളുമായി വധുവും കുടുംബവും വരൻ്റെ വീട്ടിലെത്തുന്നതും ഈ ചടങ്ങിന്റെ ഭാഗമാണ്. അതോടൊപ്പം ദമ്പതികൾ വിവാഹ മോതിരങ്ങൾ പരസ്പരം കൈമാറുകയും ഓരോ കുടുംബത്തിൽ നിന്നും അഞ്ച് വിവാഹിതരായ സ്ത്രീകളിൽ നിന്ന് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു.