Crime

സ്ത്രീവേഷം ധരിച്ചെത്തി, ട്രെയിൻ യാത്രക്കാരനിൽ നിന്ന് ബാഗ് കവർന്നു; പ്രതി പിടിയിൽ

കൊച്ചി: സ്ത്രീവേഷം ധരിച്ചെത്തി യാത്രക്കാരന്റെ ബാഗ് കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. അസം താസ്പുര്‍ സ്വദേശി അസദുല്‍ അലി (22) നെ യാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശേരിയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി സുഹൈലിന്റെ ബാഗാണ് കവര്‍ന്നത്. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.

നെടുമ്പാശേരിയില്‍ ജോലി ചെയ്യുന്ന സുഹൈല്‍ നാട്ടിലേക്ക് പോകുന്നതിന് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന് ശേഷം ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴായിരുന്നു സംഭവം. പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ സാധനങ്ങള്‍ ബാഗിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു.