Kuwait

വർക്ക് പെർമിറ്റ് ഫീസ് കൂട്ടി കുവൈത്ത്

കുവൈത്തിൽ പുതിയ വർക്ക് പെർമിറ്റ് ഫീസ് 10 ദിനാറിൽനിന്ന് (2712 രൂപ) 150 ദിനാറാക്കി (40,680 രൂപ) വർധിപ്പിച്ചു. പുതുക്കിയ നിരക്ക് ജൂൺ ഒന്നിന് പ്രാബല്യത്തിൽ വരും. ഒന്നാം തിയതി മുതൽ വിദേശ റിക്രൂട്മെന്റ് പുനരാരംഭിക്കാനിരിക്കെയാണ് ഫീസ് വർധിപ്പിച്ചത്. മലയാളികളുടേത് ഉൾപ്പെടെ ചെറുകിട സ്ഥാപനങ്ങൾക്കു വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണു തീരുമാനം.

ഓൺലൈൻ അഭിമുഖം വഴി തായ്‌ലൻഡിൽ ജോലി; ദുബായിൽനിന്ന് പോയ രണ്ട് മലയാളി യുവാക്കളെ കാണാനില്ല
ജോലി മാറുന്നതിന് 300 ദിനാർ (ഏകദേശം 81,360 രൂപ) ഈടാക്കുമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. കുവൈത്തിൽ എത്തി 3 വർഷത്തിനകം ജോലി മാറുന്നവരോടാണ് ഫീസ് ഈടാക്കുക. നിലവിലെ സ്പോൺസറുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ ജോലിമാറ്റം അനുവദിക്കൂ.