അപൂർവ ന്യൂറോ ജനിതക വൈകല്യമായ എയ്ഞ്ചൽമാൻ സിൻഡ്രോം ബാധിതർക്കായുള്ള ഗൾഫ് മേഖലയിലെ ആദ്യ ക്ലിനിക് എമിറേറ്റിൽ പ്രവർത്തനമാരംഭിച്ചു. അമേരിക്ക ആസ്ഥാനമായുള്ള എയ്ഞ്ചൽമാൻ സിൻഡ്രോം ഫൗണ്ടേഷനുമായി സഹകരിച്ചാണ് ദുബായ് ഹെൽത്ത് ജലീല ചിൽഡ്രൻസ് ആശുപത്രിയിൽ പുതിയ ക്ലിനിക് സ്ഥാപിച്ചത്.
രോഗികൾക്ക് മികച്ച പരിചരണം നൽകാനും രോഗത്തെക്കുറിച്ച് മറ്റുള്ളവരിൽ അവബോധം വളർത്താനും ലക്ഷ്യമിട്ടാണ് ക്ലിനിക് തുറന്നത്. അഞ്ചുലക്ഷത്തിൽ ഒരാൾക്ക് മാത്രം കാണപ്പെടുന്ന അപൂർവ രോഗമാണ് എയ്ഞ്ചൽമാൻ സിൻഡ്രോം. നടത്തം ഉൾപ്പെടെ ഒരുവയസ്സിനിടയിലെ ശാരീരിക മാറ്റങ്ങളിലെ കാലതാമസവും സദാ ചിരിക്കുകയും ആവേശത്തോടെയുമുള്ള പെരുമാറ്റവുമാണ് ഈ വൈകല്യത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രതീക്ഷകൾ നകുന്നതാണ് പുതിയ ക്ലിനിക്കെന്ന് അൽ ജലീല ചിൽഡ്രൻസ് ആശുപത്രി സി.ഇ.ഒ. ഡോ.അബ്ദുള്ള അൽ ഖയത്ത് പറഞ്ഞു.