തലശ്ശേരി: തലശ്ശേരിയില്‍ ബോട്ട് കടലില്‍ കുടുങ്ങി. കാഞ്ഞങ്ങാട് നിന്നും താനൂരിലേക്ക് പോകുന്ന ബോട്ടാണ് കടലില്‍ കുടുങ്ങിയത്. എഞ്ചിന് തകരാര്‍ സംഭവിച്ചതാണ് ബോട്ട് കടലില്‍ കുടുങ്ങാന്‍ കാരണം.
കോസ്റ്റല്‍ പോലീസും നാവിക സേനയും മണിക്കൂറുകളായി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഹെലികോപ്റ്റര്‍ വഴി ബോട്ടിലുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമവും തുടരുന്നുണ്ട്. കരയിൽ നിന്നും ആറ് കിലോമീറ്റർ ദൂരെ കടലിലാണ് ബോട്ട് കുടുങ്ങിയത്.