India

അത്താഴം നൽകിയില്ല; കർണാടകയിൽ യുവതിയുടെ തല വെട്ടിമാറ്റി തോലുരിഞ്ഞു; ഭർത്താവ് അറസ്റ്റില്‍

ബംഗളൂരു: കർണാടകയിലെ തുമകുരുവിൽ 35കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. കുനിഗാല്‍ താലൂക്കിലെ ഹുളിയുരുദുര്‍ഗയില്‍ തടിമില്ല് ജീവനക്കാരനായ ശിവരാമയാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ പുഷ്പലതയാണ് വാടക വീട്ടിൽവച്ച് അതിദാരുണമായി കൊല്ലപ്പെട്ടത്. അത്താഴം നൽകാത്ത വൈരാഗ്യത്തിന് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി തല വെട്ടിമാറ്റുകയും തോലുരിയുകയും ചെയ്തു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം. ശി​വ​രാ​മ​യും പു​ഷ്പ​ല​ത​യും ത​മ്മി​ല്‍ പ​തി​വാ​യി വ​ഴ​ക്കു​ണ്ടാ​കാ​റു​ണ്ടാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് അ​ടു​ക്ക​ള​യി​ല്‍​വ​ച്ച് പു​ഷ്പ​ല​ത​യെ കു​ത്തി​യ ശി​വ​രാ​മ, ക​ത്തി ഉ​പ​യോ​ഗി​ച്ച് ത​ല വെ​ട്ടി​മാ​റ്റു​ക​യാ​യി​രു​ന്നു. ക്രൂ​ര​കൃ​ത്യം ന​ട​ത്തു​മ്പോ​ള്‍ ഇ​വ​രു​ടെ എ​ട്ടു​വ​യ​സു​കാ​ര​ന്‍ മ​ക​ന്‍ വീ​ട്ടി​ല്‍ ഉ​റ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. ഹു​ളി​യു​രു​ദു​ര്‍​ഗ​യി​ല്‍ വാ​ട​ക​യ്ക്കാ​യി​രു​ന്നു ദ​മ്പ​തി​മാ​രു​ടെ താ​മ​സം.

കു​റ്റ​കൃ​ത്യ​ത്തി​നു ശേ​ഷം വീ​ട്ടു​ട​മ​യെ വി​ളി​ച്ച് ശി​വ​രാ​മ കൊ​ല​പാ​ത​ക വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​മാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ ശി​വ​രാ​മ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.‌

സംഭവം നടന്നയിടത്തുനിന്നുള്ള ദൃശ്യം മനസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ശരീരം രക്തത്തിൽ കുതിർന്നു കിടക്കുന്ന നിലയിലും, ഞരമ്പുകളും കുടലുമുൾപ്പെടെ പുറത്തു ചാടിയ നിലയിലുമായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.