India

‘നാല് സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേട്ടമുണ്ടാക്കും’: ജയറാം രമേഷ്

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ​സ്ഥാ​ൻ, ക​ർ​ണാ​ട​ക, തെ​ലു​ങ്കാ​ന, മ​ഹാ​രാ​ഷ്ട്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് ഇ​ത്ത​വ​ണ മി​ക​ച്ച നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​റാം ര​മേ​ഷ്.

ഛത്തീ​സ്ഗ​ഡ്, മ​ധ്യ​പ്ര​ദേ​ശ്, ആ​സാം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ല മെ​ച്ച​പ്പെ​ടു​ത്തും. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ മു​ന്ന​ണി​ക്ക് നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും 2004ലേതിനു സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ദേശീയ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ ജയറാം രമേഷ് പറഞ്ഞു.

“20 വർഷങ്ങൾക്കിപ്പുറം 2004ലേതിനു സമാന സാഹചര്യമാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പിന്‍റെ ആദ്യ രണ്ടു ഘട്ടങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. ദക്ഷിണേന്ത്യയിൽ ബി.ജെ.പി പൂർണമായും ഇല്ലാതാവും, ഉത്തരേന്ത്യയിൽ അവർ പകുതിയായി മാറും. 2019ൽ രാജസ്ഥാൻ, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെല്ലാം ബി.ജെ.പിക്ക് വലിയ കുതിപ്പുണ്ടാക്കാൻ കഴിഞ്ഞു. അവർ പരമാവധി നേട്ടത്തിലെത്തിക്കഴിഞ്ഞു. അതിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ പോലും ബി.ജെ.പിയെ സഹായിക്കില്ല. അതിനാൽ ഇത്തവണ അവർക്ക് സീറ്റ് കുറഞ്ഞേ മതിയാകൂ” -ജയറാം രമേഷ് പറഞ്ഞു.

ഇ​ന്ത്യ മു​ന്ന​ണി​ക്ക് കൃ​ത്യ​മാ‍​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ൽ വ​രാ​നാ​കു​മെ​ന്ന് ജ​യ​റാം ര​മേ​ഷ് അ​വ​കാ​ശ​പ്പെ​ട്ടു. 272 എ​ന്ന സം​ഖ്യ മ​റി​ക​ട​ക്കാ​ൻ ഇ​ന്ത്യ സ​ഖ്യ​ത്തി​നാ​കും. യു​പി, ബി​ഹാ​ർ, പ​ശ്ചി​മ ബം​ഗാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ ബി​ജെ​പി​ക്ക് സീ​റ്റ് കു​റ​യു​മെ​ന്നും ജ​യ​റാം ര​മേ​ഷ് പ​റ​ഞ്ഞു.