തിരുവനന്തപുരം : കാലവർഷം പ്രതീക്ഷിച്ചതിലും ഒരുദിനം നേരത്തേ എത്തി. സെപ്തംബർ വരെ നീളും. പെരുമഴയ്ക്കാണ് ഇത്തവണ സാദ്ധ്യത. 6 ശതമാനം അധികം ലഭിച്ചേക്കും.
ഇന്നലെ ഉച്ചയോടെയാണ് കേരള തീരത്ത് സ്ഥിരീകരിച്ചത്. ഇന്ന് എത്തുമെന്നായിരുന്നു ആദ്യ കണക്കുകൂട്ടൽ. കണ്ണൂർ അയ്യങ്കുന്നിൽ രണ്ടു മണിക്കൂറിൽ 80 മില്ലി മീറ്റർ മഴ ലഭിച്ചു. വയനാട്,കോഴിക്കോട് ജില്ലകളിലും പരക്കെ പെയ്തു. എന്നാൽ, ആലപ്പുഴയൊഴിച്ച് തെക്കൻ ജില്ല്ളിൽ ഇന്നലെ കാര്യമായി പെയ്തില്ല. മലയോരത്തും മഴയ്ക്ക് ശക്തി കുറവായിരുന്നു.
കാലവർഷത്തിനൊപ്പം തെക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴിയും രൂപപ്പെട്ടു. ഇതിന്റെ സ്വാധീനത്താൽ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും. മദ്ധ്യ വടക്കൻ ജില്ലകളിൽ ശക്തി കൂടും. ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുള്ളതാനാൽ മത്സ്യബന്ധനം പാടില്ല.
യെല്ലോ അലർട്ട്
തിരുവനന്തപും, കൊല്ലം ഒഴിച്ചുള്ള ജില്ലകളിൽ ഇന്നും നാളെയും
ആഗസ്റ്റിൽ തീവ്രമാകും
2018.6 മില്ലി മീറ്ററിൽ അധികം മഴയാണ് കാലവർഷത്തിൽ ഇത്തവണ പ്രതീക്ഷ
ജൂണിലും ജൂലായിലും സാധാരണ രീതിയിൽ. ആഗസ്റ്റിൽ അതിശക്ത മഴ
ലാനിനയ്ക്കൊപ്പം ഇന്ത്യൻ ഓഷൻ ഡൈപ്പോൾ പ്രതിഭാസവും ആഗസ്റ്റിൽ
വേനൽ മഴ 40% അധികം
ചുട്ടുപൊള്ളിച്ച ഇത്തവണത്തെ 40 ശതമാനം അധികമഴ തന്നാണ് വേനൽക്കാലം വിടവാങ്ങിയത്. 347.1 മില്ലി മീറ്റർ പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 485.7 മില്ലി മീറ്റർ. ആലപ്പുഴ (92 %),എറണാകുളം (74% ),കോട്ടയം (88 %),തിരുവനന്തപുരം (82%) അധികമഴ ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ