Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

എവിടെ ജോൺ? 37 വര്‍ഷത്തിനുശേഷവും ചോദ്യ ശരങ്ങളുടെ മൂര്‍ച്ച കൂടുന്നുണ്ട്

എവിടെ ജോണ്‍ എന്ന് കവിതയെഴുതി അന്വേഷിച്ചു മലയാളം

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 31, 2024, 12:56 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വെറും നാല് സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയിട്ടുണ്ടെങ്കിൽ അത് ഒരേയൊരു കലാകാരനാണ്, ജോൺ എബ്രഹാം. അതേ, ജനകീയ സിനിമ എന്ന ആശയം യാഥാർത്ഥ്യമാക്കിയ വിഖ്യാത സംവിധായകൻ ജോൺ എബ്രഹാം. അദ്ദേഹത്തിൻറെ ഓർമ്മ ദിവസമാണ് ഇന്ന്. 44 വർഷങ്ങൾക്ക് മുമ്പ് ജനകീയ പങ്കാളിത്തത്തോടെ ഒരു സിനിമ സാധ്യമായെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? അതും കോഴിക്കോട്ടെ തെരുവിൽ കൂട്ടുകാരോടൊപ്പം ബക്കറ്റ് പിരിവിനിറങ്ങിയാണ് ആ യുവാവ് സിനിമയെന്ന സ്വപ്നം സാക്ഷാത്കരിച്ചത്.

‘എന്റെ സഹജീവികളോട് സംവദിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്ത മാധ്യമമാണ് സിനിമ . ഉറങ്ങാന്‍ എനിക്കൊരു മേല്‍ക്കൂര പോലും വേണ്ട. പട്ടിണികിടക്കാനും എനിക്കറിയാം. എനിക്ക് ഞാനാഗ്രഹിക്കുന്ന സിനിമകളുണ്ടാക്കിയാല്‍ മതി’. ഇതായിരുന്നു ജോണ്‍ എബ്രഹാം എന്ന ചലച്ചിത്രകാരന്റെ ജീവിതസംക്ഷിപ്തം. പ്രതിഭയുടെ പരകോടിയിലും വിശ്രമമില്ലാതെ അലയാനായിരുന്നു ആ കുട്ടനാട്ടുകാരന് ഇഷ്ടം. മലയാളിയുള്ളിടത്തോളം കാലം അദ്ദേഹം ഓർമ്മിക്കപ്പെടും. അപ്രതീക്ഷിതമായി അദ്ദേഹത്തെ മരണം കൊണ്ടുപോയപ്പോൾ എവിടെ ജോണ്‍ എന്ന് കവിതയെഴുതി അന്വേഷിച്ചു മലയാളം.

നാലു ചിത്രങ്ങള്‍ മാത്രമേ സംവിധാനം ചെയ്തുള്ളു എങ്കിലും ഇന്ത്യയിലെ എക്കാലത്തേയും മികച്ച ചലച്ചിത്രകാരന്മാരില്‍ ഒരാളാണ് അദ്ദേഹം. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മികച്ച 10 ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഇടം നേടിയ ഏക ദക്ഷിണേന്ത്യന്‍ ചിത്രം ഈ നാലു ചിത്രങ്ങളില്‍ അവസാനത്തേതാണ്. ഐബിഎന്‍ ലൈവ് 2013 ല്‍ നടത്തിയ വോട്ടെടുപ്പില്‍ മികച്ച 100 ഇന്ത്യന്‍ സിനിമകളില്‍ അദ്ദേഹത്തിന്റെ രണ്ടു ചിത്രങ്ങള്‍ ഉള്‍പ്പെട്ടു.

1937 ല്‍ കുട്ടനാട്ടിലെ ചേന്നംകരിയിലാണ് ജോണ്‍ എബ്രഹാം ജനിച്ചത്. കോട്ടയം സിഎംഎസ് സ്‌ക്കൂളിലായിരുന്നു വിദ്യാഭ്യാസം. ഇക്കാലത്ത് മുത്തച്ഛനോടൊപ്പമായിരുന്നു ജോണിന്റെ താമസം. വായനയിലും സിനിമകളിലും ചിന്തളിലുമൊക്കെ ജോണിനെ സ്വാധീനിക്കുന്നതിൽ മുത്തച്ഛന്റെ പങ്ക് എടുത്തു പറയേണ്ടതാണ്. തുടര്‍ന്ന് തിരുവല്ല മാര്‍ത്തോമ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടി. കുറച്ചു കാലം അധ്യാപകനായി ജോലി ചെയ്തു, പിന്നീട് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ഓഫീസ് അസിസ്റ്റന്റായി ചേര്‍ന്നു. തുടര്‍ന്നാണ് അദ്ദേഹം 1965ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ തിരക്കഥാരചനയും സംവിധാനവും പഠിക്കാന്‍ ചേരുന്നത്.

ReadAlso:

‘പ്ലാറ്റ്ഫോംസൈഡ്’: പലസ്തീൻ ശബ്ദങ്ങൾക്ക് മെറ്റയിൽ ഇടം കുറയുന്നതായി റിപ്പോർട്ട്; ആയിരക്കണക്കിന് ഡിജിറ്റൽ അവകാശ ലംഘനങ്ങൾ

‘നരകത്തിൽ കത്തിപ്പോകൂ’; വെസ്റ്റ് ബാങ്കിൽ വിദ്വേഷ ഗ്രാഫിറ്റിയും ആക്രമണങ്ങളും, പലസ്തീൻ ഗ്രാമങ്ങളിൽ ഭീതിയെന്ന് റിപ്പോർട്ട്

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

1969ല്‍ ജോണ്‍ എഫ്ടിഐഐയില്‍ നിന്ന് ബിരുദം നേടി പുറത്തിറങ്ങുമ്പോൾ തിരക്കഥയിലും ചലച്ചിത്ര സംവിധാനത്തിലും അദ്ദേഹത്തിന്റെ കയ്യിൽ സ്വർണ മെഡലുകൾ ഉണ്ടായിരുന്നു. ഉസ്‌കി റോട്ടി (1969, ഹിന്ദി) എന്ന ചിത്രത്തിനായി മണി കൗളിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചുകൊണ്ട് അദ്ദേഹം സിനിമയില്‍ പ്രൊഫഷണല്‍ ജീവിതത്തില്‍ ജീവിതത്തില്‍ പ്രവേശിച്ചു. കേരളത്തില്‍ ചിത്രീകരിച്ച ചില ഹിന്ദി പ്രോജക്റ്റുകള്‍ക്കായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഒന്നും പുറത്തിറങ്ങിയില്ല. 1967 ല്‍ പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ ആയിരുന്നു ജോണിന്റെ ആദ്യ ചിത്രം.

പത്തു വര്‍ഷത്തിനു ശേഷം 1977ല്‍ പുറത്തിറങ്ങിയ അഗ്രഹാരത്തില്‍ കഴുതൈ എന്ന തമിഴ് ചിത്രമാണ് ജോണിന് ചലച്ചിത്ര ലോകത്ത് അംഗീകാരം നല്‍കിയത്. മികച്ച സംവിധായകനുള്ള തമിഴ്നാട് സര്‍ക്കാര്‍ പുരസ്കാരവും മികച്ച പ്രാദേശിക സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. സംഗീത സംവിധായകനായ എം ബി ശ്രീനിവാസനായിരുന്നു ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രം. അടൂര്‍ ഭാസിക്ക് മികച്ച നടനുള്ള അവാര്‍ഡു നേടിക്കൊടുത്ത ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ എന്ന സിനിമയായിരുന്നു അടുത്തത്.

സാമ്പത്തിക മാന്ദ്യത്തിന്റേയും നിരാശയുടേയും എഴുപതുകള്‍ പിന്നിട്ട് എണ്‍പതുകളിലേയ്ക്ക് ലോകം പ്രവേശിച്ചു. ജനകീയ സിനിമയെന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുന്നത് എണ്‍പതുകളിലാണ്. കേരളത്തിലേയ്ക്ക് അപ്പോള്‍ ഗള്‍ഫ് പണത്തിന്റെ ഒഴുക്കു തുടങ്ങിയിരുന്നില്ല. ജോണിന്റെ കീഴില്‍ ഒഡെസ കളക്ടീവ് 1984 ല്‍ ഫോര്‍ട്ട് കൊച്ചിയില്‍ നായകളി എന്ന പേരില്‍ ഒരു തെരുവ് നാടകത്തിലൂടെ ചലച്ചിത്ര നിര്‍മ്മാണത്തിന്റെയും വിതരണത്തിന്റെയും ചരിത്രം പൊതുജനളുടെ ഒരു സഹകരണ ശ്രമമാക്കി മാറ്റാന്‍ അക്ഷീണം ശ്രമിച്ചു.

1979ല്‍ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ എന്ന സിനിമയാണ് ജോണിന്റേതായി പുറത്തു വന്നത്. ഫ്യൂഡല്‍ വ്യവസ്ഥിതിയെയും പോലീസ് അരാജകത്വത്തെയും വരച്ചു കാട്ടിയ ചിത്രമായിരുന്നു ഇത്. കോഴിക്കോട് കേന്ദ്രമായി ജോണ്‍ സ്ഥാപിച്ച ഒഡേസ്സ എന്ന സമാന്തര സിനിമാ കൂട്ടായ്മയുടെ ശ്രമഫലമായി ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത തുക കൊണ്ടാണ് 1986ല്‍ അമ്മ അറിയാന്‍ എന്ന പ്രശസ്ത സിനിമ നിര്‍മ്മിച്ചത്.

1987 മെയ് 31 നു തന്റെ 49ാമത്തെ വയസ്സില്‍ കോഴിക്കോട് ഒരു ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിക്കുന്നത്. ആശുപത്രിയിൽ അദ്ദേഹം പ്രവേശിക്കപ്പെടുന്നത് അറിയപ്പെടാത്ത ഏതോ ചലച്ചിത്രപ്രവര്‍ത്തകന്‍ എന്ന പേരിലായിരുന്നു. അതുകൊണ്ടുകൂടിയാണ് പിറ്റേന്ന് ആകസ്മികമായി അദ്ദേഹത്തിന്റെ മരണവും രേഖപ്പെടുത്തിയത് എന്ന് പില്‍ക്കാലത്ത് വെളിപ്പെടുത്തലുണ്ടായി.

അതിവിദൂരമല്ലാതിരുന്ന ഒരു ഭൂതകാലത്തില്‍ ജോണിനോടൊപ്പം പൊട്ടിത്തെറിച്ചിരുന്ന യൗവ്വനം ജോണിന്റ ഇല്ലായ്മ സൃഷ്ടിച്ച ശൂന്യതയില്‍ വീണ്ടും പൊട്ടിത്തെറിച്ചതായിരുന്നു ബാലചന്ദ്രന്റെ കവിത. ഒരു പക്ഷേ, അപ്പോള്‍ ബാലചന്ദ്രനില്‍ മാത്രം സംഭവിക്കുന്ന ഒരു സ്ഫോടനമായിരുന്നു അത്. എവിടെ ജോൺ എന്ന് ചുള്ളിക്കാടിനൊപ്പം ഇന്നും മലയാളികൾ തേടുന്നു, ഉത്തരം കിട്ടാത്ത ചോദ്യമായി നികത്താനാവാത്ത വിടവായി ആ ചോദ്യം ഒരു നോവായി ശേഷിക്കുന്നു.

‘ഇന്നു ദുഃഖദീര്‍ഘങ്ങള്‍
വിഹ്വല സമുദ്രസഞ്ചാരങ്ങള്‍ തീര്‍ന്നു
ഞാനൊരുവനെത്തേടി വന്നു.
വേദങ്ങളിലവനു ജോണെന്നു പേര്‍
മേല്‍വിലാസവും നിഴലുമില്ലാത്തവന്‍
വിശക്കാത്തവന്‍’

ജോണ്‍ സുതാര്യന്‍. അവന് മേല്‍വിലാസമില്ല, എവിടെയും കണ്ടുമുട്ടാവുന്നവന്‍. അവന് വിശപ്പില്ല !

Tags: DIRECTORjohn abrahamINDIAN CINEMA

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies