Entertainment

‘ദുൽഖറിന് സിനിമ പരാജയപ്പെടുമെന്ന ഭയം; അഭിനയിക്കാൻ ഇല്ലെന്ന് പറഞ്ഞൊഴിഞ്ഞു’; വെളിപ്പെടുത്തി സംവിധായകൻ ജിസ് ജോയ്

 

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളം സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് ജിസ് ജോയ്. സംവിധായകൻ എന്ന നിലയിൽ മാത്രമല്ല അല്ലു അർജുനെ മലയാളത്തിൽ ഡബ്ബ് ചെയ്യുന്നതിലൂടെയും അദ്ദേഹം പ്രിയങ്കരനായി. സൺഡേ ഹോളിഡേയും വിജയ് സൂപ്പറും പൗർണമിയും അദ്ദേഹത്തിൻറെ എക്കാലത്തെയും ചിത്രങ്ങളിൽ പെടുന്നു. ഇപ്പോൾ ഇതാ താ തലവൻ എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് അദ്ദേഹത്തിൻ്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ ദുൽഖർ തന്റെ ചിത്രത്തിൽ അഭിനയിക്കാൻ ഇല്ലെന്നും പ്രൊഡ്യൂസ് ചെയ്യാമെന്നും പറഞ്ഞതിനെ കുറിച്ച് സംസാരിക്കുകയാണ് ജിസ് ജോസ്.

ആര്‍ട്ടിസ്റ്റിനെ മനസില്‍ കണ്ടെഴുതുന്നത് താന്‍ ആദ്യ സിനിമയോടെ നിര്‍ത്തിയെന്നും ജിസ് ജോയ് പറയുന്നുണ്ട്. ആദ്യത്തെ സിനിമ ഒരു ആര്‍ട്ടിസ്റ്റിനെ കണ്ട് എഴുതിയതായിരുന്നു. ആ ആര്‍ട്ടിസ്റ്റ് ആദ്യമേ തന്നെ നോ പറഞ്ഞു. അടുത്ത ആളിലേക്ക് പോയി. അയാളും നോ പറഞ്ഞു. ദുല്‍ഖര്‍ സല്‍മാന്‍ കഥ കേട്ടപ്പോള്‍ പറഞ്ഞത്, ചേട്ടാ ഞാന്‍ ഒരു കഥ കേട്ടാല്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് അപ്പോള്‍ തന്നെ പറയും. പക്ഷെ ഇത് എനിക്ക് അങ്ങനെ പറയാന്‍ സാധിക്കുന്നില്ല എന്നായിരുന്നു. അത്രയേറെ ട്വിസ്റ്റുകളുണ്ട്. അതിനാല്‍ ഞാനിത് നിര്‍മ്മിക്കാം, പകരം വേറൊരു ആര്‍ട്ടിസ്റ്റിനെ സമീപിച്ചാലോ എന്ന് ദുല്‍ഖര്‍ പറഞ്ഞുവെന്നാണ് സംവിധായകന്‍ പറയുന്നത്.

ഞാന്‍ ദുല്‍ഖറിനെ സമീപിച്ചത് അഭിനയിക്കാന്‍ വേണ്ടിയാണെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം വളരെ പ്രാക്ടിക്കലായി തന്നെ സംസാരിച്ചു. ഇപ്പോള്‍ വായിച്ച് കേള്‍പ്പിച്ചതു പോലെയുള്ള ട്വിസ്റ്റുകള്‍ ചേട്ടന് വിഷ്വലി കൊണ്ടു വരാന്‍ പറ്റിയില്ലെങ്കില്‍ ഈ സിനിമ ഫ്‌ളോപ്പാകും. അതുകൊണ്ടാണ് നിര്‍മ്മിക്കാം എന്ന് പറയുന്നതെന്ന് പറഞ്ഞു. അത് ദുല്‍ഖറിനെ കണ്ടെഴുതിയ സിനിമയല്ല, വേറെ ആര്‍ട്ടിസ്റ്റിനെ കണ്ടെഴുതിയതായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

ഒരിക്കല്‍ ഒരു നടന്‍ തന്റെ സിനിമയിലെ പോലീസ് കോണ്‍സ്റ്റബിള്‍ വേഷം നിരസിച്ചതിനെക്കുറിച്ചും ജിസ് ജോയ് സംസാരിക്കുന്നുണ്ട്.

വലിയ നടനൊന്നുമല്ല. വലിയ നടന്മാര്‍ ആണെങ്കില്‍ മനസിലാക്കാം. ഒരു പുള്ളി വര്‍ഷങ്ങളായി എന്റെ പുറകെ നടക്കുകയാണ്. മോഹന്‍ കുമാര്‍ ഫാന്‍സ് നടക്കുമ്പോള്‍ ഒരു പോലീസുകാരന്റെ സീന്‍ വന്നപ്പോള്‍ എന്നാല്‍ പിന്നെ അദ്ദേഹത്തെ വിളിക്കാമെന്ന് കരുതി. അദ്ദേഹത്തിന് ചാക്കോച്ചനുമായി സംഭാഷണമൊക്കെയുണ്ട്. ഞാന്‍ കാരവനില്‍ ഇരിക്കുമ്പോള്‍ ഒരാള്‍ വന്ന് തട്ടി.നോക്കുമ്പോള്‍ ഇയാള്‍. കണ്ടപ്പോള്‍ ഡ്രസ് മാറിയില്ലേ എന്ന് ഞാന്‍ ചോദിച്ചു. എപ്പോഴാ വന്നതെന്ന് ചോദിച്ചപ്പോള്‍ രാവിലെ വന്നതാണെന്ന് പറഞ്ഞു. കോസ്‌ററ്യൂം കിട്ടിയില്ലേ, എന്താണ് കോസ്റ്റിയൂം മാറത്തത് എന്ന് ഞാന്‍ ചോദിച്ചുവെന്നാണ് ജിസ് ജോയ് പറയുന്നത്.

ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് അദ്ദേഹം അകത്തേക്ക് വന്നു. സാറേ ഞാന്‍ കഴിഞ്ഞ മൂന്ന് പടത്തില്‍ എസ്‌ഐ ആയിട്ടാണ് അഭിനയിച്ചത്. ആ ഞാന്‍ എങ്ങനെ കോണ്‍സ്റ്റബിള്‍ ആയിട്ട് അഭിനയിക്കം? ്അയാള്‍ ചോദിച്ചു. താന്‍ എന്താ ഈ പറയുന്നത്. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് എടുക്കയല്ല തന്നെ. എന്റെ സിനിമയിലേക്കാണ് എടുക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. എസ്‌ഐ ആയിട്ടുള്ളത് നല്ല വേഷമാണോന്ന് ചോദിച്ചപ്പോള്‍ അല്ല സാറേ നില്‍പ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നായിരുന്നു മറുപടി. ഇതില്‍ ഡയലോഗുണ്ടായിരുന്നു. അയാള്‍ അഭിനയിക്കാതെ പോയി. അതിന് ശേഷം എന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.