കലാ രഞ്ജിനി ,കൽപ്പന, ഉർവശി.. മലയാള സിനിമയിൽ ചെറുപ്പം മുതൽ തന്നെ തിളങ്ങി നിന്ന സഹോദരി നടിമാർ. ഏതു കഥാപാത്രവും അനായാസം വഴങ്ങുന്നു എന്നതാണ് മൂവരുടേയും പ്രത്യേകത. ഒരേ കുടുംബത്തിൽ എത്തിയ ഇവരെ സിനിമ പ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. 2016 ലാണ് കൽപ്പന ഈ ലോകത്തോട് വിട പറയുന്നത്. കലാരഞ്ജിനിയും ഉർവശയും സിനിമയിൽ ഇപ്പോഴും സജീവമായിത്തന്നെ തുടരുന്നു. മൂവരിലും ആരാണ് മികച്ച നടി എന്ന ചോദ്യത്തിന് ഉർവശി എന്ന് സഹോദരിമാർ പറയുമായിരുന്നു.
1970 കളുടെ അവസാനത്തിലാണ് അഭിനയരംഗത്തേക്ക് കലാ രഞ്ജിനി കടന്നുവരുന്നത്. മധുരോത്സവത്തിൽ ബാലതാരമായിട്ടായിരുന്നു. പിന്നീട് അങ്ങോട്ട് തെന്നിന്ത്യയിൽ നിരവധി കഥാപാത്രങ്ങൾ ചെയ്തു. സീരിയലുകളിലും കലാരഞ്ജിനി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കലാരഞ്ജിനിയുടെ കഥാപാത്രങ്ങൾ പരിശോധിക്കുമ്പോൾ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലെ ഭാര്യ വേഷം പ്രേക്ഷകർ മറക്കില്ല. നർമ്മം മനോഹരമായി കൈകാര്യം ചെയ്യാൻ തനിക്കറിയാമെന്ന് കലാരഞ്ജിനി തെളിയിച്ചത് ആ ചിത്രത്തിലൂടെ ആയിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമകളിൽ സ്വന്തം ശബ്ദം താരം വിരളമായി ഉപയോഗിക്കാറുള്ളൂ. കലാരഞ്ജിനിക്ക് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വ്യക്തിമായി ഉയർന്ന ശബ്ദത്തിൽ സംസാരിക്കാൻ സാധിക്കാറില്ല. ഇപ്പോഴിതാ തന്റെ ശബ്ദത്തിന് എന്താണ് സംഭവിച്ചതെന്ന് തുറന്ന്ന പറയുകയാണ് നടി.
താരത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം… ‘
എനിക്ക് കുട്ടിക്കാലത്ത് പാപ്പിലോമ എന്നൊരു രോഗമുണ്ടായിരുന്നു. മറുക് പോലുള്ള ചെറിയ തടിപ്പ് ശ്വാസ നാളത്തിൽ വരുന്ന അവസ്ഥയാണത്. ഒരു പ്രായം കഴിയുമ്പോൾ അത് വരുന്നത് നിൽക്കും. പ്രശ്നമൊന്നുമില്ല. അത് മാത്രമല്ല സിനിമയിലേക്ക് വന്നശേഷം എന്റെ വായിൽ ആസിഡ് വീണു.’
‘ഞാൻ സിനിമയിൽ അഭിനയിക്കാൻ വന്ന സമയത്ത് മേക്കപ്പ് മാൻ ഷൂട്ടിന് വേണ്ടി ബ്ലെഡ് ഉണ്ടാക്കിയിരുന്ന വെളിച്ചെണ്ണയിലായിരുന്നു. ഒരു ദിവസം പ്രേം നസീർ സാറിനൊപ്പം ഞാൻ അഭിനയിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന മേക്കപ്പ് മാൻ ബ്ലെഡ് തയ്യാറാക്കാൻ ചായം ആസിറ്റോണിൽ മിക്സ് ചെയ്ത് വെച്ചു. അത് അറിയാതെ ഞാൻ വായിൽ ഒഴിച്ചു. അതോടെ വായ മുഴുവൻ പൊള്ളി. അതോടെ ശ്വാസനാളം ഡ്രൈയാകാൻ തുടങ്ങി.’
‘പ്രായം കൂടുന്തോറും ഡ്രൈ ആകുന്ന അവസ്ഥ അധികമായി. അതാണ് എന്റെ ശബ്ദത്തിനുണ്ടായ മാറ്റത്തിന് കാരണം. അയാൾ മനപൂർവം ചെയ്തതല്ല. അറിയാതെ സംഭവിച്ചതാണ്. ഇങ്ങനെ സംഭവിക്കണമെന്നത് എന്റെ വിധി അത്രമാത്രം’, എന്നാണ് കലാരഞ്ജിനി പറഞ്ഞത്. കൽപ്പനയുടെ മകൾ ശ്രീമയിക്കൊപ്പമാണ് അഭിമുഖത്തിൽ പങ്കെടുക്കാൻ കലാരഞ്ജിനി എത്തിയത്.