പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗാന്ധി പരാമർശത്തിൽ രാജ്യത്തോട് മാപ്പ് പറയാൻ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ എ എ റഹീം. ഇംഗ്ലീഷ് ചിത്രത്തിലൂടെ ഗാന്ധി അറിയപ്പെട്ടു എന്ന് പറയുന്നതിന് പകരം സിനിമയിലൂടെ ആർഎസ്എസിനെ ലോകം അറിഞ്ഞു എന്ന് മോദി പറയണം. ഗാന്ധി വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ പ്രചാരകനായി മാറിയില്ല. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സംഘപരിവാറിന്റെ നേതാവിന് അത് മനസിലാകില്ലെന്നും റഹീം പറഞ്ഞു.