തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഉള്ളൂര്‍ ഗ്രൂപ്പില്‍പ്പെട്ട ഉള്ളൂര്‍ ദേവസ്വത്തിലെ കാര്ത്തികേയന് എന്ന ആനയെയും അമ്പലപ്പുഴ ഗ്രൂപ്പില്‍പ്പെട്ട മുല്ലക്കല്‍ ദേവസ്വത്തിലെ ബാലകൃഷ്ണന് എന്ന ആനയെയും പരിശോധിച്ച് വിദഗ്ധ ചികില് നല്കുന്നതിലേക്കായി ഡോക്ടര്‍മാരുടെ വിഗദ്ധ സംഘത്തെ നിയോഗിച്ചു. ഡോ. ഡേവിഡ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആനകളുടെ പരിശോധനക്കായി എത്തുന്നത്. ഡോ. രാജീവ്, ഡോ. ബിനു ഗോപിനാഥ്, ഡോ. അരവിന്ദ് എന്നിവര്‍ സംഘത്തിലുണ്ടാകും.
ഡോക്ടര്‍മാരുടെ സംഘം നാളെ ( 1.6.2024)ആനകളെ പരിശോധിച്ച് അടിയന്തിര വിദഗ്ദ ചികില്‍സ നല്‍കും. രണ്ട് ആനകളുടെയും നിലവിലെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ആനകള്‍ക്ക് അടിയന്തിര വിദഗ്ധ ചികില്‍സ നല്കാന് ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചത്. ആനകളുടെ ചികില്‍സക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് അതാത് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍മാരെ ചുമതലപ്പെടുത്തി ദേവസ്വം ബോര്‍ഡ് ഉത്തരവ് നല്കി.