UAE

പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു; യുഎഇയിൽ പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ

യുഎഇയില്‍ ജൂണ്‍ മാസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. യുഎഇ ഇന്ധന വില നിര്‍ണയ സമിതിയാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. പുതിയ ഇന്ധനവില ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.14 ദിര്‍ഹമാണ് പുതിയ വില. മെയ് മാസത്തില്‍ ഇത് 3.34 ദിര്‍ഹം ആയിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 3.02 ദിര്‍ഹമാണ് ജൂണ്‍ മാസത്തിലെ വില. നിലവില്‍ ഇത് 3.22 ദിര്‍ഹമാണ്. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.95 ദിര്‍ഹമാണ് പുതിയ നിരക്ക്. മെയ് മാസത്തില്‍ 3.15 ദിര്‍ഹം ആയിരുന്നു. ഡീസല്‍ ലിറ്ററിന് 2.88 ദിര്‍ഹമാണ് പുതിയ വില. മെയ് മാസത്തില്‍ 3.07 ദിര്‍ഹമായിരുന്നു.