തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ സെന്റർ ഫോർ സസ്റ്റൈനബിൾ ഡെവലപ്മെന്റിനു കീഴിൽ പ്രോജക്ട് അസോസിയേറ്റ് (താത്കാലികം) തസ്തികയിൽ നിയമനം. ജോലി ചെയ്യാൻ താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 60 ദിവസത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം നടത്തിയാണ് തിരഞ്ഞെടുക്കുക. പരിസ്ഥിതി എൻജിനിയറിങ്ങിൽ എം.ടെക്കോ പരിസ്ഥിതി ശാസ്ത്രത്തിൽ എം.എസ്‌സിയോ ഉണ്ടാവണം. ഉദ്യോഗാർഥികൾ ബയോഡാറ്റ [email protected] ലേക്ക് ജൂൺ 7 നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക്: 9495629708.
പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ താത്ക്കാലിക അദ്ധ്യാപക ഇന്റർവ്യൂ
IHRD-യുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഡെമോൺസ്‌ട്രേറ്റർ ഇൻ ബയോമെഡിക്കൽ ഒഴിവിലേയ്ക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഫസ്റ്റ് ക്ലാസ് ഡിപ്ലോമ. താല്പര്യമുള്ളവർ ജൂൺ നാലിനു രാവിലെ 10ന് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 9947130573, 9744157188.
ക്യാമ്പ് അസിസ്റ്റന്റ്
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ.എഞ്ചിനീയറിങ് കോളജിൽ പ്രവർത്തിക്കുന്ന എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി പരീക്ഷ- മൂല്യ നിർണ്ണയ ക്യാമ്പിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിന്റെ ഒഴിവിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവരും ഡിഗ്രി/ മൂന്നു വർഷ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി ജൂൺ 11നു രാവിലെ 10ന് കോളജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300484.
നൈറ്റ് വാച്ച്മാൻ: അഭിമുഖം മൂന്നിന്
മാനന്തവാടി ഗവ കോളേജ് ഹോസ്റ്റലിൽ നൈറ്റ് വാച്ച്മാന്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. എക്സ് സര്‍വ്വീസുകാർക്കാണ് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ എക്സ് സര്‍വ്വീസ്മാനാണെന്ന് തെളിയിക്കുന്ന രേഖകളുമായി ജൂണ്‍ മൂന്നിന് ഉച്ചക്ക് രണ്ടിന് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍-04935 240351.
ട്രേഡ്സ്മാൻ (കാർപെന്ററി) ഒഴിവ്
ശ്രീകാര്യം സർക്കാർ ടെക്നിക്കൽ ഹെസ്കൂളിൽ നിലിവിലുള്ള ട്രേഡ്സ്മാൻ (കാർപെന്ററി) തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ തിരഞ്ഞെടുക്കുന്നു. ഐടിഐ കാർപെന്ററി ആണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 7 ന് രാവിലെ 10 ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്നിക്കൽ ഹെസ്കൂൾ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. ഫോൺ: 0471- 2590079, 9447427476.