സർക്കാർ ശമ്പളം വാങ്ങണം എന്നത് പലരുടെയും സ്വപ്നമാണ്. എന്നാൽ പിഎസ്സി പോലെയുള്ള കടമ്പകൾ കടക്കുക അത്ര എളുപ്പമല്ല. പിഎസ്‌സി എഴുതാതെ നിങ്ങൾക്കും ഈമുകൾ സർക്കാർ ശമ്പളം വാങ്ങാം. ക്ലാർക്ക് മുതൽ എൽഡി ടൈപ്പ് വരെയുള്ള ഒഴിവുകളാണ് വന്നിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ താഴെ…
മഹാരാജാസില്‍ ഒഴിവ്
എറണാകുളം മഹാരാജാസ് കോളേജിലെ ഫിസിക്സ്, കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്റുകള്‍ നടത്തുന്ന ബി.എസ്‌സി കെമിസ്ട്രി എന്‍വയോണ്‍മെന്റ് & വാട്ടര്‍ മാനേജ്മെന്റ്, ബി.എസ്‌സി ഫിസിക്സ് ഇന്‍സ്ട്രുമെന്റ്റേഷന്‍ എന്നീ പ്രോഗ്രാമുകള്‍ക്ക് വേണ്ടി ഫിസിക്സ്, ഫിസിക്സ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്സ്, കെമിസ്ട്രി, എന്‍വയോണ്‍മെന്റല്‍ കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകര്‍, ലാബ് അസിസ്റ്റന്റ്, പാര്‍ട്ട് ടൈം ക്ലര്‍ക്ക് എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം മിനിമം യോഗ്യത ഉള്ളവര്‍ക്ക് ഗസ്റ്റ് അധ്യാപകരുടെ തസ്തികയിലേക്ക് അപേക്ഷിക്കാം. ഈ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ള ലാബ് അസിസ്റ്റന്റ്, പാര്‍ട്ട് ടൈം ക്ലര്‍ക്ക് എന്നിവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 6ന് രാവിലെ 10.30-ന് ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റായ www.maharajas.ac.in സന്ദര്‍ശിക്കുക.
മേട്രൻ കം റസിഡന്റ് ട്യൂട്ടർ തസ്തിക
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെങ്ങാനൂർ പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിൽ ഒഴിവുള്ള മേട്രൻ കം റസിഡന്റ് ട്യൂട്ടർ തസ്തികകളിലേയ്ക്ക് അഭിമുഖം നടത്തുന്നു. പ്രതിമാസം 12,000 രൂപ നിരക്കിൽ ഒരു വർഷത്തേക്കാണ് നിയമനം. ബിരുദവും ബി.എഡും വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണെന്ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ വിശദമായി തയാറാക്കിയ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (മാർക്കിന്റെ ശതമാനം ഉൾപ്പെടെ ), ജാതി സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂൺ 10 രാവിലെ 11 ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 8547630012
കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഒഴിവുകൾ
കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് – പാര്‍ട്ട് I – ഡയറക്ട് റിക്രൂട്ട്‌മെന്റ് (കാറ്റഗറി നം. 725/2022) തസ്തികയുടെ റാങ്ക് പട്ടികയുടെ പകര്‍പ്പ് പി എസ് സി പ്രസിദ്ധീകരിച്ചു. ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് – പാര്‍ട്ട് II – റിക്രൂട്ട്‌മെന്റ് ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നം.726/2022) തസ്തികയുടെ റാങ്ക് പട്ടികയുടെ പകര്‍പ്പ് പി എസ് സി പ്രസിദ്ധീകരിച്ചു.
താത്കാലിക നിയമനം
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളജിൽ ഒഴിവുള്ള തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
അസിസ്റ്റന്റ് പ്രൊഫസർ, ഫിസിക്‌സ് ജൂൺ 6ന് രാവിലെ 10ന്, അസിസ്റ്റന്റ് പ്രൊഫസർ, മാത്തമാറ്റിക്‌സ് ജൂൺ 6ന് രാവിലെ 11ന്, കമേഴ്ഷ്യൽ പ്രാക്ടീസ് വിഭാഗം ലക്ചറർ ജൂൺ 7ന് രാവിലെ 10ന്, ഇൻസ്ട്രക്ടർ ഇൻ ഷോട്ട് ഹാൻഡ് ജൂൺ 7ന് രാവിലെ 11ന്, ഇൻസ്ട്രക്ടർ ഇൻ എസ്.പി.&ബി.സി ജൂൺ 7ന് ഉച്ചയ്ക്ക് 12ന് എന്നിങ്ങനെയാണ് ഇന്റർവ്യൂ ക്രമീകരിച്ചിരിക്കുന്നത്.