മലയാള സിനിമയിലെ ലേഡീസ് സൂപ്പർസ്റ്റാർ എന്ന വിശേഷണങ്ങൾ മഞ്ജു വാര്യർക്ക് സ്വന്തം. തന്റെ പ്രതിഭയും ലാളിത്യവും കൊണ്ട് മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ താരമാണ് മഞ്ജുവാര്യർ. കലോത്സവ വേദിയിൽ നിന്നും മഞ്ജുവാര്യർ സിനിമയിലേക്ക് എത്തുകയായിരുന്നു.
വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിലെ മുന്തിരി നായകന്മാരെ ഇടം നേടി. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിന്നു. 20 വർഷത്തോളം സിനിമയിൽ നിന്നും മാറിനിന്ന് മഞ്ജുവിന്റെ തിരിച്ചുവരവ് മലയാളികൾ ആഗ്രഹിച്ചതായിരുന്നു. രണ്ടാം വരവിൽ മലയാളത്തിൽ മാത്രമല്ല തമിഴിലും മഞ്ജു ശ്രദ്ധ നേടി.
ഇപ്പോഴിതാ മഞ്ജുവിന്റെ പഴയൊരു വീഡിയോ വൈറലായി മാറുകയാണ്. തന്റെ ഭാഗത്തു നിന്നും തെറ്റുകള്‍ സംഭവിക്കാറുണ്ടെന്നാണ് മഞ്ജു പറയുന്നത്. തനിക്കും ടൈമിംഗ് തെറ്റുകയും അടി കൊള്ളുകയും ചെയ്തിട്ടുണ്ടെന്നും മഞ്ജു പറയുന്നു. ആറാം തമ്പുരാന് എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് ചിത്രയുടെ മുഖത്ത് മഞ്ജു തല്ലുന്നസീനുണ്ടായിരുന്നു. അത് ശരിക്കും തല്ലിപ്പോയതാണെന്നാണ് മഞ്ജു പറയുന്നത്.
തനിക്ക് നേരിടേണ്ടി വന്ന അപകടത്തെ കുറിച്ചും മഞ്ജു മനസ്സ് തുറക്കുന്നുണ്ട്. ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവം തുറന്നു പറയുന്നത്. ചിത്രത്തിലെ വില്ലന്മാരില് ഒരാള്‍ മഞ്ജുവിനെ അയേണ്‍ ബോക്സ് വച്ച് തല്ലുന്നതായിരുന്നു രംഗം. അയേണ്‍ ബോക്സ് ഡമ്മിയായിരുന്നു, പക്ഷെ അതിന്റെ വയറും, പ്ലഗ്ഗ് ചെയ്യുന്ന ഭാഗവും ഒറിജിനലായിരുന്നു. അയേണ്‍ ബോക്സ് വന്ന് അടിച്ചിട്ട് പോയി, പക്ഷെ പിന്നാലെ ആ വയറും പ്ലഡ്ഡ് ഇന്‍ ഭാഗവും വന്ന് തലക്കടിക്കുകയായിരുന്നു എന്നാണ് മഞ്ജു പറയുന്നത്.
”അടി കിട്ടി ഞാന്‍ കുനിഞ്ഞ് കിടക്കുന്നതാണ് സീന്‍. അപ്പോള്‍ എനിക്ക് കാണാം എന്റെ രക്തം ഒലിച്ചു പോകുന്നത്. പക്ഷെ ഷോട്ട് കഴിയുന്നതുവരെ ഞാന്‍ പറഞ്ഞില്ല. കഴിഞ്ഞപ്പോഴാണ് മുറിവ് പൊത്തിപ്പിടിച്ച് എഴുന്നേറ്റത്.
അപ്പോള്‍ തന്നെ എടുത്ത് ആശുപത്രിയില്‍ കൊണ്ടുപോയി” എന്നാണ് മഞ്ജു പറയുന്നത്. ആ പരുക്ക് മൂലം മഞ്ജുവിന് നാല് സ്റ്റിച്ച് ഇടേണ്ടി വരികയും ചെയ്തു. ആ സംഭവം കാരണം ആ അഭിനേതാവിന് വല്ലാതെ കുറ്റബോധമായിരുന്നുെന്നും മഞ്ജു പറയുന്നു. താന്‍ അയാളെ കളിയാക്കുമായിരുന്നുവെന്നും മഞ്ജു പറയുന്നുണ്ട്.