ആദായനികുതിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് തടയാനും ഇരട്ട നികുതി ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ള കരാറിൽ ഖത്തറും യു.എ.ഇയും ഒപ്പുവെച്ചു.പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ വ്യക്തികളുടെയും കമ്പനികളുടെയും ടാക്‌സ് വിവരങ്ങള്‍ പരസ്പരം കൈമാറുവാനും കഴിയും. കരാറിലൂടെ നികുതിവെട്ടിപ്പും നികുതി കരാറുകളുടെ ദുരുപയോഗം തടയാനും കഴിയുമെന്നാണ് പ്രതീക്ഷ.ഇരു രാജ്യങ്ങളിലുമായി നിക്ഷേപമുള്ള വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഇതിന്‍റെ ഗുണഫലം ലഭിക്കും.
ഖത്തർ ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരിയും യുഎഇ സാമ്പത്തിക കാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനിയുമാണ് കരാറിൽ ഒപ്പുവച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഡോക്യുമെൻ്റഡ് സാമ്പത്തിക വിവരങ്ങളുടെ കൈമാറ്റത്തിലൂടെ സുതാര്യത ഉറപ്പുവരുത്താൻ സഹായിക്കുമെന്ന് ഖത്തർ ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി അഭിപ്രായപ്പെട്ടു.