Saudi Arabia

സൗദിയിൽ ബാങ്കുകള്‍ക്ക് ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

സൗദിയിൽ ബാങ്കുകള്‍ക്കും പെയ്‌മെന്റ് കമ്പനികള്‍ക്കും ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ദുല്‍ഹജ്ജ് 7 (ജൂൺ 13, വ്യാഴാഴ്ച) പ്രവൃത്തി ദിവസം അവസാനിച്ച ശേഷം ബലിപെരുന്നാള്‍ അവധി ആരംഭിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ബലിപെരുന്നാള്‍ അവധി അവസാനിച്ച് ദുല്‍ഹജ്ജ് 17 (ജൂൺ 23, ഞായറാഴ്ച) മുതല്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പതിവുപോലെ തുറന്ന് പ്രവര്‍ത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.