Oman

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂർ സ്വദേശിനി ഒമാനിൽ മരിച്ചു. കുരിയച്ചിറ യൂനിറ്റി റസിഡൻസിൽ താമസിക്കുന്ന ചാലക്കൽ വീട്ടിൽ ലില്ലി കുട്ടി (66) ആണ് മസ്കത്തിൽ മരിച്ചത്. പിതാവ്: ചാലക്കൽ ഡേവിഡ് ജോസഫ്. മാതാവ്: ഏലിയാമ്മ. ഭർത്താവ്: ജോർജ് പോൾ. മകൾ: ടിയ ജോർജ്.

മസ്കത്ത് ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആക്‌സിഡന്‍റ്സ് ആൻഡ് ഡിമൈസസ് ഒമാന്‍റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് വെള്ളിയാഴ്ച കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ തൃശൂർ നെല്ലിക്കുന്നിലുള്ള സിയോൺ ബ്രെത്റൻ ചർച്ചിൽ പൊതുദർശനത്തിന് വെച്ചതിനുശേഷം പറവട്ടാനി ഈസ്റ്റ് ഫോർട്ട് ബ്രെത്റൻ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.