ഖത്തറില്‍ ജൂണിലെ ഇന്ധന വില പ്രഖ്യാപിച്ചു. മേയ് മാസത്തിലെ നിരക്ക് തന്നെ തുടരും. മേയ് മാസത്തിലെ നിരക്കായ, പ്രീമിയം പെട്രോള്‍ ലീറ്ററിന് 1.95 റിയാല്‍, സൂപ്പറിന് 2.10 റിയാല്‍, ഡീസലിന് 2.05 റിയാല്‍ തന്നെ ജൂണിലും തുടരുമെന്ന് ഖത്തര്‍ എനര്‍ജി അധികൃതര്‍ പ്രഖ്യാപിച്ചു.
ആഗോള എണ്ണ വിപണി നിരക്ക് അനുസരിച്ചാണ് ഖത്തറില്‍ പ്രതിമാസ ഇന്ധന വില നിശ്ചയിക്കുന്നത്. നീണ്ട മാസങ്ങളായി പ്രീമിയം പെട്രോള്‍ വിലയില്‍ മാത്രമാണ് ഏറ്റക്കുറച്ചിലുകളുള്ളത്. പെട്രോള്‍ സൂപ്പര്‍ ഗ്രേഡിന്റെയും ഡീസലിന്റെയും നിരക്ക് സ്ഥിരമാണ്.